വേണ്ടത് നിലവിലുള്ള ദേശീയപാതയുടെ വികസനം: പി.ആര്‍ മുരളീധരന്‍
തളിപ്പറമ്പ്: കീഴാറ്റൂരിലൂടെ ബൈപാസ് നിര്‍മിക്കുകയല്ല മറിച്ച് നിലവിലുള്ള ദേശീയപാതയുടെ വികസനമാണ് നടത്തേണ്ടതെന്ന് ഭാരതീയ ജനതാ കര്‍ഷകമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് പി.ആര്‍ മുരളീധരന്‍. ബി.ജെ.പിയുടെ കര്‍ഷക സംഘടനയായ ബി.ജെ.കെ.എം സംസ്ഥാന പ്രതിനിധി സംഘത്തോടൊപ്പം കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. ജലസേചന സൗകര്യങ്ങളുടെ പുതിയ സാധ്യതകള്‍ കണ്ടെത്തുന്നതിന് കേന്ദ്രം എട്ട് മാസം മുമ്പ് നല്‍കിയ 23.3 കോടി രൂപയില്‍ ഒരു പൈസ പോലും സംസ്ഥാന സര്‍ക്കാര്‍ ചെലവഴിച്ചിട്ടില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി രാധാമോഹന്‍ സിങ്ങ് തന്നെ തെളിവുസഹിതം വ്യക്തമാക്കിയിട്ട്. ഇത്തരം കാര്യത്തില്‍ മെല്ലെപോക്ക് സമീപനം സ്വീകരിക്കുന്ന കേരള സര്‍ക്കാര്‍ നിലവിലുള്ള തണ്ണീര്‍തടങ്ങള്‍ പോലും മണ്ണിട്ട് നികത്തുന്നത് ജനദ്രോഹമായി മാത്രമേ കാണാനാവൂ. ഇക്കാര്യത്തില്‍ കൃഷിഭൂമി സംരക്ഷിക്കാന്‍ സമരം നടത്തുന്ന വയല്‍കിളികള്‍ക്കൊപ്പം ചേര്‍ന്ന് കര്‍ഷക മോര്‍ച്ച പോരാടുമെന്നും അദ്ദേഹം പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സി.കെ ബാലകൃഷ്ണന്‍, എം. രാഘവന്‍, പി. ബാബു, പി.സി മനോജ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."