മാഞ്ചസ്റ്ററിനും ലിവര്‍പൂളിനും ജയം
ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ്, ലിവര്‍പൂള്‍ ടീമുകള്‍ക്ക് വിജയം. മാഞ്ചസ്റ്റര്‍ 2-0ത്തിന് സ്വാന്‍സീ സിറ്റിയേയും ലിവര്‍പൂള്‍ 2-1ന് ക്രിസ്റ്റല്‍ പാലസിനെയും വീഴ്ത്തി. മാഞ്ചസ്റ്ററിനായി അലക്‌സിസ് സാഞ്ചസ്, ലുകാകു എന്നിവര്‍ വല ചലിപ്പിച്ചു. ഒരു ഗോളിന് പിന്നില്‍ നിന്ന ശേഷം സാദിയോ മാനെ, മുഹമ്മദ് സലാഹ് എന്നിവരുടെ ഗോളിലാണ് ലിവര്‍പൂള്‍ വിജയം സ്വന്തമാക്കിയത്. മറ്റ് മത്സരങ്ങളില്‍ വെസ്റ്റ് ഹാം യുനൈറ്റഡ് 3-0ത്തിന് സതാംപ്ടനെ തകര്‍ത്ത് 17-ാം സ്ഥാനത്ത് നിന്ന് 14-ാം സ്ഥാനത്തേക്ക് കയറി. ലെയ്സ്റ്റര്‍ സിറ്റി 2-0ത്തിന് ബ്രൈറ്റനേയും ന്യൂകാസില്‍ 1-0ത്തിന് ഹഡ്ഡേഴ്‌സ്ഫീല്‍ഡിനേയും ബേണ്‍ലി 2-1ന് വെസ്റ്റ് ബ്രോമിനേയും പരാജയപ്പെടുത്തി. വാട്‌ഫോര്‍ഡ്- ബേണ്‍മൗത്ത് പോരാട്ടം 2-2ന് സമനില.
സമനില മാത്രം
മാഡ്രിഡ്: സ്പാനിഷ് ലാ ലിഗയില്‍ ഇന്നലെ സമനിലക്കളികള്‍. ജിറോണ- ലെവാന്റെ, അത്‌ലറ്റിക്ക് ബില്‍ബാവോ- സെല്‍റ്റ വിഗോ മത്സരങ്ങള്‍ 1-1ന് സമനില.
ഇന്ററിനും
ലാസിയോക്കും വിജയം
മിലാന്‍: ഇറ്റാലിയന്‍ സീരി എ പോരാട്ടത്തില്‍ ഇന്റര്‍ മിലാന്‍, ലാസിയോ ടീമുകള്‍ക്ക് വിജയം. ഇന്റര്‍ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് വെറോണയെ പരാജയപ്പെടുത്തിയപ്പോള്‍ ലാസിയോ 6-2ന് ബെനവെന്റോയെ കീഴടക്കി. മറ്റ് മത്സരങ്ങളില്‍ റോമയെ ബോലോഗ്നയും ജെനോവയെ എസ്.പി.എ.എല്ലും 1-1ന് സമനിലയില്‍ പിടിച്ചു. അറ്റ്‌ലാന്റ 2-0ത്തിന് ഉദീനിസയെ വീഴ്ത്തി.
ആറടിച്ച്
ഹോഫെന്‍ഹെയിം
മ്യൂണിക്ക്: ജര്‍മന്‍ ബുണ്ടസ് ലീഗ് മത്സരങ്ങളില്‍ ലെയ്പ്‌സിഗ് 3-2ന് ഹന്നോവറിനേയും ഹോഫെന്‍ഹെയിം 6-0ത്തിന് കൊളോണിനേയും ഷാല്‍കെ 2-0ത്തിന് ഫ്രീബര്‍ഗിനേയും വീഴ്ത്തി. സ്റ്റുട്ട്ഗര്‍ട് - ഹാംബര്‍ഗര്‍ പോരാട്ടം 1-1ന് സമനില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."