സുരക്ഷയൊരുക്കി ആപ്പിളും
സാമൂഹമാധ്യമങ്ങളിലൂടെ വിവരങ്ങള്‍ ചോര്‍ത്തുന്ന ഹാക്കര്‍മാരില്‍നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കാനുള്ള തയാറെടുപ്പിലാണ് ലോകോത്തര കമ്പനിയായ ആപ്പിള്‍.
ഉപഭോക്താക്കള്‍ക്ക് തങ്ങള്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ സ്വന്തം രീതിയില്‍ നിയന്ത്രിക്കാനുള്ള സൗകര്യങ്ങളാണ് കമ്പനി ഇതിനായി ഒരുക്കുന്നത്. യൂറോപ്യന്‍ യൂനിയന്‍ സാങ്കേതിക മേഖലയിലെ വിവരം ചോര്‍ത്തുന്നത് നിയന്ത്രിക്കുന്നതിനായി കൊണ്ടണ്ടുവരുന്ന വിവര സുരക്ഷാ നിയമത്തിന്റെ ഭാഗമായാണ് ആപ്പിള്‍ ഈ പദ്ധതി നടപ്പാക്കുന്നത്.
ഇതോടനുബന്ധിച്ചുള്ള കാര്യങ്ങള്‍ ആപ്പിള്‍ അടുത്ത സോഫ്റ്റ്‌വെയര്‍ അപ്‌ഡേഷന്‍ സമയത്ത് ഉപഭോക്താവിനു ലഭ്യമാക്കും.
കൂടാതെ മെയ് മുതല്‍ ഇതുവരെയായി ആപ്പിള്‍ സ്വീകരിച്ച വിവരങ്ങളുടെ പകര്‍പ്പ് ലഭ്യമാക്കുകയും അതില്‍നിന്ന് ഉപഭോക്താവിന്റെ താല്‍പര്യമനുസരിച്ച് വിവരങ്ങള്‍ ഒഴിവാക്കാനും സാധിക്കും.
സാമൂഹമാധ്യമങ്ങളില്‍നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്നതില്‍നിന്ന് പൗരന്‍മാരെ സംരക്ഷിക്കുന്നതിനായി 'വിവര സംരക്ഷണ നിയമം' മെയ് 25 മുതലാണ് യൂറോപ്പില്‍ നടപ്പാക്കുന്നത്.
നിയമം ലംഘിക്കുന്ന കമ്പനികളില്‍നിന്ന് അവരുടെ വിറ്റുവരവിന്റെ നാലു ശതമാനം വരെ പിഴയായി ഈടാക്കുന്ന നിയമം സാങ്കേതിക ലോകം വളരെ പ്രതീക്ഷയോടെയാണ് കാണുന്നത്. ഈ നിയമം നിലവില്‍ വന്നാല്‍ ഒരുപരിധിവരെ വിവര ചൂഷണങ്ങളില്‍നിന്ന് രക്ഷനേടാനാകുമെന്നാണ് കരുതുന്നത്. കാംബ്രിജ് അനലിറ്റിക്ക എന്ന സ്ഥാപനം ഫേസ്ബുക്കിലൂടെ കോടിക്കണക്കിന് ഉപഭോക്താക്കളുടെ വിവരങ്ങള്‍ ചോര്‍ത്തിയതാണ് സുരക്ഷാനിയമം കൊണ്ടണ്ടുവരാന്‍ യൂറോപ്യന്‍ യൂനിയനെ പ്രേരിപ്പിച്ചത്.
ഈ സംഭവത്തില്‍ ഫേസ്ബുക്ക് സ്ഥാപകന്‍ മാര്‍ക്ക് സുക്കര്‍ബര്‍ഗ് മാപ്പു പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."