സി.ബി.ആര്‍ 250 ആര്‍, സി.ബി ഹോണറ്റ് 160 ആര്‍ എന്നിവയുടെ പുതിയ പതിപ്പുകളുമായി ഹോണ്ട
കൊച്ചി: ഹോണ്ട മോട്ടോര്‍സൈക്കിള്‍ ആന്‍ഡ് സ്‌കൂട്ടര്‍ ഇന്ത്യ സി.ബി.ആര്‍ 250 ആര്‍, സി.ബി ഹോണറ്റ് 160 ആര്‍ എന്നീ മോഡലുകളുടെ ഏറ്റവും പുതിയ പതിപ്പ് അവതരിപ്പിച്ചു.
പുതിയ പതിപ്പില്‍ സി.ബി.ആര്‍ 250 ആറിന് ഇരട്ട ചാനല്‍ ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും സ്‌പോര്‍ട്ടി എല്‍.ഇ.ഡി ഹെഡ്‌ലാമ്പുമാണ് പ്രധാന സവിശേഷതകള്‍.
സി.ബി ഹോണറ്റ് 160 ആറിലും ആന്റി ലോക്ക് ബ്രേക്കിങ് സംവിധാനവും എല്‍.ഇ.ഡി ഹെഡ്‌ലാമ്പുകളും പുതിയ രൂപഭംഗി നല്‍കുന്നു. സീല്‍ ചെയിന്‍ സി.ബി ഹോണറ്റ് 160 ആറിന്റെ മെയിന്റനന്‍സ് ചെലവ് കുറയ്ക്കുന്നു. എല്ലാ ഇന്‍ഡിക്കേറ്ററും തെളിയുന്ന ഹസാര്‍ഡ് ലൈറ്റ് സ്വിച്ച് കൂടുതല്‍ സുരക്ഷ ഉറപ്പാക്കുന്നു.
സി.ബി.ആര്‍ 250 ആര്‍ മൂന്നു നിറങ്ങളില്‍ ലഭ്യമാണ്. സി.ബി.ആര്‍ 250 ആര്‍ സമ്മര്‍ദ്ദങ്ങളൊന്നും കൂടാതെ ഓടിക്കാം. കൈകാര്യവും അനായാസമാക്കുന്നു. 249.60 സി.സി ഡി.ഒ.എച്ച്.സി എന്‍ജിനാണ് ഉപയോഗിച്ചിരിക്കുന്നത്. ഡല്‍ഹിയിലെ എക്‌സ് ഷോറൂം വില 1,63,584 രൂപയാണ്. സി.ബി ഹോണറ്റ് 160 ആര്‍ നാലു വേരിയന്റുകളില്‍ ലഭ്യമാണ്.
സ്റ്റാന്‍ഡേര്‍ഡ് (ഫ്രണ്ട് ഡിസ്‌ക്, റെയര്‍ ഡ്രം), സി.ബി.എസ് (ഫ്രണ്ട്-റെയര്‍ ഡിസിക്), എ.ബി.എസ് സ്റ്റാന്‍ഡേര്‍ഡ് (ഫ്രണ്ട് ഡിസ്‌ക്, റെയര്‍ ഡ്രം), എ.ബി.എസ് ഡീലക്‌സ് (ഫ്രണ്ട്-റെയര്‍ ഡിസ്‌ക്) എന്നിങ്ങനെ നാലു വേരിയന്റുകളില്‍ സി.ബി ഹോര്‍ണറ്റ് 160 ആര്‍ ലഭ്യമാണ്. ഡല്‍ഹിയിലെ എക്‌സ് ഷോറും വില 84,675 രൂപയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."