HOME
DETAILS
MAL
കാവേരി: അഞ്ചിന് തമിഴ്‌നാട്ടില്‍ ബന്ദ്
backup
April 03 2018 | 01:04 AM
കോയമ്പത്തൂര്‍: സുപ്രിംകോടതി നിര്‍ദേശപ്രകാരം കാവേരി മാനേജ്‌മെന്റ് ബോര്‍ഡ് രൂപീകരിക്കാത്ത കേന്ദ്രനിലപാടില്‍ പ്രതിഷേധിച്ച് ഈ മാസം അഞ്ചിന് തമിഴ്‌നാട്ടില്‍ ബന്ദ് നടത്താന്‍ ഡി.എം.കെയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ തീരുമാനിച്ചു. ഡി.എം.കെ ആക്ടിങ് പ്രസിഡന്റ് എം.കെ സ്റ്റാലിന്റെ നേതൃത്വത്തില്‍ നടന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ യോഗത്തില്‍ കോണ്‍ഗ്രസ് , മുസ്‌ലിം ലീഗ്, സി.പി.എം,സി.പി.ഐ, വിടുതലൈ സിറുതൈകള്‍, മനിതനേയ മക്കള്‍ കക്ഷി, ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു.വ്യാഴാഴ്ച തമിഴ്‌നാട്ടില്‍ ബസുകളും തീവണ്ടികളും തടയുമെന്നും എം.കെ സ്റ്റാലിന്‍ പറഞ്ഞു.
ഈ മാസം പതിനൊന്നിന് തമിഴ്‌നാട്ടിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ കരിങ്കൊടി പ്രകടനം നടത്താനും തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."