ഏപ്രില്‍ ഫൂള്‍; നാട്ടുകാരെ വിഡ്ഢികളാക്കാന്‍ നോക്കിയ എ.ഐ.വൈ.എഫ് നേതാവ് നാണംകെട്ടു
കൊല്ലം: ലോക വിഡ്ഢി ദിനത്തില്‍ സമൂഹമാധ്യമങ്ങളില്‍ നാട്ടുകാരെ വിഡ്ഢികളാക്കാന്‍ നോക്കിയ എ.ഐ.വൈ.എഫ് നേതാവ് നാണംകെട്ടു.
മുന്‍പ് നടന്ന ഒരപകടത്തിന്റെ ചിത്രം ചേര്‍ത്ത് അഞ്ചല്‍ കുരുവിക്കോണത്തു വന്‍ വാഹനാപകടമെന്ന് ഫേസ്ബുക്കില്‍ പോസ്റ്റിട്ട എ.ഐ.വൈ.എഫ് നേതാവ് എം.എസ് ഗിരീഷാണ് നാട്ടുകാരുടെ ശകാരത്തിനെ തുടര്‍ന്ന് പോസ്റ്റ് പിന്‍വലിച്ചത്. വ്യാജവാര്ത്തയെന്നറിയാതെ ധാരാളം പേര് വാട്സ്ആപ്പ്, ഫേസ്ബുക്ക് പേജുകളിലും ഗ്രൂപ്പുകളിലും പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.
പിന്നീടാണ് പലരും നിജസ്ഥിതി മനസിലാക്കിയത്. നേതാവിന് പിന്തുണയുമായി എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് വിനോദ് കുമാര്‍ രംഗത്തെത്തി.
പിന്നീട് അല്പം ഭീഷണി കലര്‍ന്ന സ്വരത്തില്‍ ന്യായീകരണവുമായി വന്ന നേതാവിന് സമൂഹമാധ്യമങ്ങളില്‍ ശകാരവര്‍ഷമായിരുന്നു നേരിടേണ്ടി വന്നത്. പിന്നീട് പോസ്റ്റ് പിന്‍വലിക്കുകയും ചെയതു. എ.ഐ.വൈ.എഫ് നേതാക്കളുടെ സമൂഹമാധ്യമങ്ങളിലെ പെരുമാറ്റത്തിനെതരേ പ്രതികരിച്ചവരില്‍ പലരും സി.പി.ഐ, എ.ഐ.വൈ.എഫ് പ്രവര്‍ത്തകരാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."