HOME
DETAILS

കതിരൂര്‍ മനോജ് വധക്കേസ്: യു.എ.പി.എ ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തില്ല

  
backup
April 03 2018 | 02:04 AM

%e0%b4%95%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%82%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%ae%e0%b4%a8%e0%b5%8b%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%a7%e0%b4%95%e0%b5%8d%e0%b4%95%e0%b5%87%e0%b4%b8%e0%b5%8d-7

 

കൊച്ചി: കതിരൂര്‍ മനോജ് വധക്കേസില്‍ യു.എ.പി.എ ചുമത്തിയത് റദ്ദാക്കണമെന്ന ആവശ്യം തള്ളിയ സിംഗിള്‍ബെഞ്ചിന്റെ വിധിക്കെതിരേ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനടക്കമുള്ള പ്രതികള്‍ നല്‍കിയ അപ്പീലില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നോട്ടിസ് നല്‍കാന്‍ ഹൈക്കോടതി നിര്‍ദേശിച്ചു.
യു.എ.പി.എ നിയമം നിലനിര്‍ത്തിയ സിംഗിള്‍ ബെഞ്ച് ഉത്തരവ് സ്റ്റേ ചെയ്യാന്‍ ഡിവിഷന്‍ ബെഞ്ച് വിസമ്മതിച്ചു. ആര്‍.എസ്.എസ് നേതാവ് കതിരൂര്‍ മനോജിനെ 2014 സെപ്റ്റംബറിലാണ് കൊലപ്പെടുത്തിയത്. സി.ബി.ഐ അന്വേഷിച്ച കേസില്‍ ഒന്നാം പ്രതി വിക്രമന്‍ ഉള്‍പ്പെടെ 19 സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരേ കുറ്റപത്രം നല്‍കി. പിന്നീട് ഗൂഢാലോചന അന്വേഷിച്ച സംഘം പി ജയരാജനടക്കമുള്ളവരെ പ്രതിചേര്‍ത്ത് അനുബന്ധ കുറ്റപത്രവും നല്‍കി.
പ്രതികള്‍ക്കെതിരേ യു.എ.പി.എ (തീവ്രവാദ പ്രവര്‍ത്തന നിരോധന നിയമം) പ്രകാരമുള്ള കുറ്റങ്ങളും ചുമത്തിയിരുന്നു. എന്നാല്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് യു.എ.പി.എ തങ്ങള്‍ക്കുമേല്‍ ചുമത്തിയതെന്നായിരുന്നു പ്രതികളുടെ വാദം. ഇതിനെ സി.ബി.ഐ എതിര്‍ത്തു. കേന്ദ്ര ഏജന്‍സിയാണ് സി.ബി.ഐയെന്നും ഇതിനാല്‍ യു.എ.പി.എ ചുമത്താന്‍ കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയാണ് വേണ്ടതെന്നുമാണ് അവര്‍ വാദിച്ചത്.
ഹരജി പരിഗണിച്ച സിംഗിള്‍ ബെഞ്ച് ഈ വിഷയം വിചാരണക്കോടതി തീരുമാനിക്കട്ടെയെന്ന് വ്യക്തമാക്കി ഹരജികള്‍ തള്ളിയിരുന്നു. ഇതിനെതിരേയാണ് പ്രതികള്‍ അപ്പീല്‍ നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സഊദിയിൽ ഞായറാഴ്‌ച മുതൽ തണുപ്പിന് കാഠിന്യമേറും; താപനില പൂജ്യം മുതൽ -മൂന്ന് ഡിഗ്രി സെൽഷ്യസ് വരെ താഴാൻ സാധ്യത

Saudi-arabia
  •  21 minutes ago
No Image

എല്ലാ കെഎസ്ആർടിസി ബസുകളും എസി ആക്കും, ശമ്പളം ഒന്നാം തീയതി തന്നെ; കെഎസ്ആർടിസിയിലെ വമ്പൻ മാറ്റത്തെ കുറിച്ച് മന്ത്രി ഗണേഷ് കുമാർ

Kerala
  •  38 minutes ago
No Image

ദുരന്ത ബാധിതരെ എയര്‍ലിഫ്റ്റ് ചെയ്തതിന് 132.62 കോടി, കേന്ദ്ര നടപടി ദൗർഭാഗ്യകരം; കേന്ദ്രം കേരളത്തോട് സ്വീകരിക്കുന്നത് ശത്രുതാപരമായ നിലപാട്; രമേശ് ചെന്നിത്തല

Kerala
  •  an hour ago
No Image

ദേശീയ ദിനാഘോഷങ്ങള്‍ക്കൊരുങ്ങി ബഹ്റൈൻ 

bahrain
  •  an hour ago
No Image

വയനാട് പുനരധിവാസം; സംസ്ഥാന സർക്കാരിനെതിരെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ

Kerala
  •  2 hours ago
No Image

പട്ടാള നിയമം തിരിച്ചടിച്ചു; ദക്ഷിണ കൊറിയന്‍ പ്രസിഡന്റിനെ പുറത്താക്കി പാര്‍ലമെന്റ്

International
  •  2 hours ago
No Image

ഭരണഘടനയല്ല, മനുസ്മൃതിയാണ് ബി.ജെ.പിയുടെ നിയമസംഹിത; യുവാക്കള്‍ വിരല്‍ മുറിച്ച ഏകലവ്യന്റെ അവസ്ഥയില്‍; രൂക്ഷവിമര്‍ശനവുമായി രാഹുല്‍

National
  •  3 hours ago
No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  4 hours ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  4 hours ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  4 hours ago