മഴക്കുഴികള്‍ പ്രയോജനകരമാകുന്നില്ലെന്ന് ആക്ഷേപം
ചാരുംമൂട്: പാലമേല്‍ ഗ്രാമപഞ്ചായത്ത് നിര്‍മ്മാണം പൂര്‍ത്തികരിച്ചുവരുന്ന മഴക്കുഴികള്‍ പ്രയോജനകരമാകുന്നില്ലെന്ന് ആക്ഷേപം. കരാറുകാരന്‍ തോന്നിയപോലെയാണ് മഴക്കുഴികള്‍ നിര്‍മ്മിക്കുന്നത്.
ശാസ്ത്രീയമായ യാതൊരു പരിശീലനവും കിട്ടാത്തയാളുകളെ വെച്ചുള്ള നിര്‍മ്മാണം സര്‍ക്കാരിനു വന്‍ സാമ്പത്തിക ബാധ്യത വരുത്തിവയ്ക്കും. ഒന്നര വര്‍ഷം മുമ്പ് റിങ് ഇറക്കി വെയ്ക്കുന്നതിനുള്ള കുഴികള്‍ തൊഴിലുറപ്പു തൊഴിലാളികളെ കൊണ്ട് എല്ലാ വീടുകളിലും എടുപ്പിച്ചിരുന്നു.
നിശ്ചിത സമയത്തിനുള്ളില്‍ കോണ്‍ക്രീറ്റ് റിങ് സ്ഥാപിക്കാന്‍ കഴിയാതെ പോയതിനാല്‍ ഒട്ടുമിക്ക കുഴികളും പകുതിയോളം മണ്ണ് കുഴിയില്‍ വീണ് നികന്ന അവസ്ഥയിലാണ്. റിങ് സ്ഥാപിച്ചപ്പോള്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യുവാന്‍ കരാര്‍ തൊഴിലാളികള്‍ ശ്രമിക്കാതെ റിങ് ഇറക്കുകയായിരുന്നു. സ്ഥാപിച്ച റിങ്ങിനുള്ളിലേക്ക് പി.വി.സി പൈപ്പ് കടത്തുവാന്‍ ചുറ്റികക്ക് അടിച്ചതിനാല്‍ ഗുണനിലവാരം തീരെയില്ലാത്ത റിങ്ങുകള്‍ അപ്പാടെ തകര്‍ന്ന അവസ്ഥയിലാണ്. വീടിന്റെ ടെറസുകളില്‍ നിന്നും മഴവെള്ള സംഭരണിയിലേക്ക് ഉറപ്പിച്ചിരിക്കുന്ന പൈപ്പുകള്‍ അശാസ്ത്രീയമായ നിലയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസങ്ങളില്‍ കാവുംപാട് വാര്‍ഡില്‍പ്പെട്ട പല വീടുകളിലും നിര്‍മ്മാണ പ്രവര്‍ത്തനം നടത്തിയത് ഈ രീതിയിലാണെന്ന് വീട്ടുകാര്‍ ആക്ഷേപമുന്നയിച്ചു. മഴക്കുഴി നിര്‍മാണവുമായി ബന്ധപ്പെട്ടുള്ള മുഴുവന്‍ ഇടപാടുകളും സര്‍ക്കാര്‍ ഏജന്‍സിയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. മഴക്കുഴി നിര്‍മ്മാണവുമായി ബന്ധപ്പെട്ട് ലക്ഷങ്ങളുടെ അഴിമതി നടന്നതായും പ്രദേശവാസികള്‍ ആരോപിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."