ജൈവകൃഷി : അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
കാസര്‍കോട;് കാര്‍ഷിക രംഗത്ത് ജൈവകൃഷി ഉല്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും വ്യാപിപ്പിക്കുന്നതിനും ഉദ്ദേശിച്ച് കാര്‍ഷിക വികസന കര്‍ഷക ക്ഷേമ വകുപ്പ് നടപ്പ് സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവെക്കുന്ന ഗ്രാമപഞ്ചായത്തുകള്‍ക്ക് ജില്ലാ തലത്തിലും നിയോജക മണ്ഡലം, നഗരസഭകള്‍ എന്നിവയ്ക്ക് സംസ്ഥാന തലത്തിലും അംഗീകാരവും ക്യാഷ് അവാര്‍ഡും നല്‍കും.
ഗ്രാമപഞ്ചായത്തുകള്‍ക്ക് ഒന്ന്, രണ്ട്, മൂന്ന് സ്ഥാനക്കാര്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം , രണ്ട് ലക്ഷം, ഒരു ലക്ഷം രൂപ വീതമാണ് അവാര്‍ഡ് തുക. നിയമസഭാ നിയോജക മണ്ഡലങ്ങള്‍ക്ക് സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം 10 ലക്ഷം, അഞ്ച് ലക്ഷം, മൂന്ന് ലക്ഷം രൂപയും നഗരസഭകള്‍ക്ക് സംസ്ഥാനതലത്തില്‍ ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങള്‍ക്ക് യഥാക്രമം മൂന്ന് ലക്ഷം, രണ്ട് ലക്ഷം, ഒരു ലക്ഷം രൂപയും അവാര്‍ഡ് തുകയായി നല്‍കും.
അവാര്‍ഡിനുളള അപേക്ഷകള്‍ ആഗസ്റ്റ് 15 നകം കൃഷി ഓഫിസര്‍ മുഖേന കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ശുപാര്‍ശയോടുകൂടി പ്രിന്‍സിപ്പല്‍ കൃഷി ഓഫിസര്‍ക്ക് ലഭിക്കണം. ജില്ലാതല ടെക്‌നിക്കല്‍ കമ്മിറ്റിയുടെ പരിശോധനയ്ക്ക് ശേഷം കൃഷി ഡയറക്ടര്‍ക്ക് സംസ്ഥാന തല അവാര്‍ഡ് നിര്‍ണയത്തിന് നല്‍കും. ജൈവകാര്‍ഷിക മണ്ഡലമായി മാറിയിട്ടുളള നിയോജക മണ്ഡലം, ഗ്രാമപഞ്ചായത്ത്, നഗരസഭ എന്നിവയാണ് അവാര്‍ഡിനായി പരിഗണിക്കുക.വിശദ വിവരങ്ങള്‍ക്ക് അതാതു പ്രദേശത്തെ കൃഷി ഭവനുകളുമായി ബന്ധപ്പെടണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."