കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നിലപാട്: പണിമുടക്ക് ജില്ലയില്‍ പൂര്‍ണം
കോട്ടയം: തൊഴിലാളികള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന കേന്ദ്രനയത്തിനെതിരെ സംയുക്ത ട്രേഡ് യൂനിയനുകള്‍ ഇന്നലെ നടത്തിയ പണിമുടക്ക് ജില്ലയില്‍ പൂര്‍ണമായിരുന്നു. വിവിധ മേഖലകളിലെയും തൊഴിലാളികള്‍ പണിമുടക്കില്‍ പങ്കെടുത്തതോടെ ജില്ല നിശ്ചലമായി.
രാത്രി 12 ന് ആരംഭിച്ച പണിമുടക്കില്‍ സര്‍ക്കാര്‍, ബാങ്ക് ജീവനക്കാരും മോട്ടോര്‍ വാഹന തൊഴിലാളികളുമടക്കം പങ്കുചേര്‍ന്നു. ചുരുക്കം ചില സ്വകാര്യ വാഹനങ്ങളൊഴികെ നിരത്തുകള്‍ വിജനമായിരുന്നു. ബസുകള്‍ സര്‍വീസുകളടക്കം പൊതുഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കടകമ്പോളങ്ങള്‍ അടഞ്ഞു കിടന്നു.
തന്നിഷ്ടം പോലെ തൊഴിലാളികളെ പിരിച്ചുവിടാന്‍ തൊഴിലുടമക്ക് അധികാരം നല്‍കുകയും സ്ഥിരം തൊഴില്‍ ഇല്ലാതാക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാര്‍ നിലപാടില്‍ പ്രതിഷേധിച്ച് വിവിധ ഇടങ്ങളില്‍ തൊഴിലാളികള്‍ പ്രകടനം നടത്തി.സംയുക്ത ട്രേഡ് യൂനിയന്റെ നേതൃത്വത്തില്‍ കോട്ടയം നഗരത്തില്‍ പ്രകടനം നടന്നു. തിരുനക്കര മോട്ടോര്‍ തൊഴിലാളി യൂനിയന്‍ ഓഫിസ് പരിസരത്ത് നിന്നും ആരംഭിച്ച പ്രകടനം നഗരം ചുറ്റി ബിഎസ്എന്‍എല്‍ ഓഫിസിനു മുമ്പില്‍ സമാപിച്ചു. തുടര്‍ന്ന് നടന്ന യോഗം സിഐടിയു അഖിലേന്ത്യാ ജനറല്‍ കൗണ്‍സില്‍ അംഗം വി എന്‍ വാസവന്‍ ഉദ്ഘാടനം ചെയ്തു. ഐന്‍ടിയുസി ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോസഫ് അധ്യക്ഷനായി. വിവിധ ട്രേഡ് യൂനിയന്‍ നേതാക്കളായ ടി ആര്‍ രഘുനാഥന്‍, പി ജെ വര്‍ഗീസ്, ബി ശശികുമാര്‍, അഡ്വ. കെ അനില്‍കുമാര്‍, സി കെ ശശിധരന്‍, പി കെ കൃഷ്ണന്‍, അഡ്വ. വി ബി ബിനു, പി കെ ആനന്ദകുട്ടന്‍, ടി വി ബേബി, പി ജി സുഗുണന്‍, സാനിച്ചന്‍ മൂഴിയില്‍, മുഹമ്മദ് കുട്ടി, വി പി കൊച്ചുമോന്‍, സാബു പുതുപ്പറമ്പന്‍, ഷാലു മാത്യു, അഡ്വ. കെ എം സന്തോഷ് കുമാര്‍, ബഷീര്‍ സംസാരിച്ചു.
പൊതുപണിമുടക്കിന് ഐക്യദാര്‍ഢ്യവുമായി കേരള പത്രപ്രവര്‍ത്തക യൂനിയന്‍-കേരള ന്യൂസ്‌പേപ്പര്‍ എംപ്ലോയീസ് ഫെഡറേഷന്‍ കോഓഡിനേഷന്‍ സമിതിയും പ്രകടനത്തില്‍ പങ്കെടുത്തു. കെയുഡബ്ല്യുജെ ജില്ലാ സെക്രട്ടറി എസ് സനില്‍കുമാര്‍, ഷാലു മാത്യു, ടി പി പ്രശാന്ത്്, റോബിന്‍ പി തോമസ്, ടി കെ ഗോപാലകൃഷ്ണന്‍, എബി തോമസ്, വി ജയകുമാര്‍, ബിനീഷ് മള്ളൂശേരി, കെഎന്‍ഇഎഫ് ഭാരവാഹികളായ, ജയിംസ്‌കുട്ടി ജേക്കബ്, കോര സി കുന്നുംപുറം, ഗോപന്‍ നമ്പാട്ട്്, ജോണ്‍സണ്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കി.
ഈരാറ്റുപേട്ടയില്‍ പൂര്‍ണ്ണം
ഈരാറ്റുപേട്ട: കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബി.എം.എസ് ഒഴികെയുള്ള സംഘടനകള്‍ സംയുക്തമായി ആഹ്വാനം ചെയ്ത പൊതു പണിമുടക്ക് ഈ രാറ്റുപേട്ട മേഖലയില്‍ പൂര്‍ണ്ണമായിരുന്നു.കെ.എസ്.ആര്‍.ടി.സിയും സ്വകാര്യ ബസുകളും ടാക്‌സികളും ഒട്ടോറിക്ഷാകളും നിരത്തിലിറങ്ങിയില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നുഹര്‍ത്താലിന്റെ പ്രതീതിയാണ് ഈരാററുപേട്ടയില്‍ അനുഭവപ്പെട്ടത് .. അനിഷ്ട സംഭവങ്ങള്‍ ഒന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല .
ചങ്ങനാശേരിയില്‍ പണിമുടക്ക് ഹര്‍ത്താലായി മാറി
ചങ്ങനാശേരി: തൊഴില്‍ സ്ഥിരത ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ടു നടത്തിയ പൊതപണിമുടക്കില്‍ തൊഴിലാളികള്‍ ചങ്ങനാശേരി ടൗണ്‍ ചുറ്റി പ്രകടനം നടത്തി.
കെ.എസ്.ആര്‍.ടി.സി ജംഗ്ഷനില്‍ എ.ഐ.റ്റി.യു.സി ജില്ലാ കമ്മറ്റി അംഗം കെ.റ്റി തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം സിഐടിയു ജില്ലാ ട്രഷറര്‍ എ.വി റസ്സല്‍ ഉദ്ഘാടനം ചെയ്തു. കെ.സി ജോസഫ്, റ്റി.എസ് നിസ്താര്‍, കെ.എസ് ഹലീല്‍ റഹ്മാന്‍, ലക്ഷ്മണന്‍, റ്റി.പി അജികുമാര്‍, പി.എസ് മനോജ്, ലത്തീഫ് ഓവേലി, മന്‍സൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നഗരത്തില്‍ ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള സ്ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. ഇരുചക്രവാഹനങ്ങള്‍ ഒഴികെയുള്ള സ്വകാര്യ വാഹനങ്ങള്‍ നിരത്തില്‍ ഇറങ്ങിയില്ല. പണിമുടക്ക് ചങ്ങനാശേരിയില്‍ ഹര്‍ത്താലായി മാറി.
പ്രതിഷേധ പ്രകടനവും യോഗവും നടത്തി
രാമപുരം: സ്വകാര്യമേഖലയില്‍ കരാര്‍ അടിസ്ഥാനത്തില്‍ മാത്രം തൊഴില്‍ രീതി നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അഖിലേന്ത്യാതലത്തില്‍ വിവിധ ട്രേഡ് യൂണിയനുകളുടെ ആഭിമുഖ്യത്തില്‍ നടന്ന 24മണിക്കൂര്‍ പണിമുടക്കിന്റെ ഭാഗമായി രാമപുരം പഞ്ചായത്തിലെ വിവിധ ട്രേഡ് യൂണിയനുകളുടെ തേതൃത്വത്തില്‍ ടൗണില്‍ പ്രതിഷേധ പ്രകടനവും പോസ്‌റ്റോഫീസിന് മുമ്പില്‍ പ്രതിഷേധ യോഗവും നടത്തി. പയസ് രാമപുരം ഉദ്ഘാടനം ചെയ്തു. കെ.എസ്.രാജു, എം.റ്റി.ജാന്റീഷ്, രാജപ്പന്‍ പുത്തന്‍മ്യാലില്‍, തുടങ്ങിയവര്‍ സംസാരിച്ചു. രാമപുരം ബസ്സ്സ്റ്റാന്റ് പരിസരത്തുനിന്നും ആരംഭിച്ച പ്രകടനം പി.ഏ.മുരളി, രവികുമാര്‍ കരിയാത്തുംപാറ, പി.കെ.വിജയകുമാര്‍, തങ്കച്ചന്‍ അഗസ്റ്റിന്‍, സോണി സേവ്യര്‍ എന്നിവര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."