ട്രെയിന്‍ ഗതാഗത നിയന്ത്രണം; നാല് മെമു ട്രെയിനുകള്‍ ഇന്നും ഓടില്ല
പാലക്കാട്: ജംങ്ഷന്‍ റെയില്‍വേ സ്‌റ്റേഷനില്‍ നടക്കുന്ന നവീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ള ട്രെയിന്‍ ഗതാഗത നിയന്ത്രണം പതിനൊന്നു ദിവസം പിന്നിട്ടു.
നിയന്ത്രണങ്ങളുടെ ഭാഗമായി നാല് മെമു ട്രെയിനുകള്‍ ഇന്നും സര്‍വീസ് നടത്തില്ല. പൂര്‍ണമായും റദ്ദാക്കുന്നവ: 66606 പാലക്കാട് ടൗണ്‍-കോയമ്പത്തൂര്‍ മെമു.സമയം പാലക്കാട് നിന്നും 7:20, 66607 കോയമ്പത്തൂര്‍-പാലക്കാട് ടൗണ്‍മെമു സമയം കോയമ്പത്തൂരില്‍ നിന്നും 18:10,66604 ഷൊര്‍ണൂര്‍-കോയമ്പത്തൂര്‍ മെമു. സമയം ഷൊര്‍ണൂരില്‍ നിന്നും 14:50, 66605 കോയമ്പത്തൂര്‍ ഷൊര്‍ണൂര്‍ കോയമ്പത്തൂര്‍ മെമു. സമയം കോയമ്പത്തൂരില്‍ നിന്നും 9:45, ഭാഗികമായി റദ്ദാക്കുന്നവ: 56650 കണ്ണൂരില്‍ നിന്നും 5.45 നുപുറപ്പെടുന്ന കണ്ണൂര്‍-കോയമ്പത്തൂര്‍ ഫാസ്റ്റ്പാസഞ്ചര്‍ ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും.
56651 കോയമ്പത്തൂരില്‍ നിന്നും 14.10നു പുറപ്പെടുന്ന കോയമ്പത്തൂര്‍-കണ്ണൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ ഷൊര്‍ണൂരില്‍ സര്‍വീസ് അവസാനിപ്പിക്കും. 56323 കോയമ്പത്തൂരില്‍ നി്ന്നും പുറപ്പെടേണ്ട കോയമ്പത്തൂര്‍-മംഗലാപുരം ഫാസ്റ്റ് പാസഞ്ചര്‍ 13:00 മണിക്ക് കോഴിക്കോട് നിന്നും സര്‍വീസ് ആരംഭിക്കും.
56324 മംഗലാപുരം-കോയമ്പത്തൂര്‍ ഫാസ്റ്റ് പാസഞ്ചര്‍ കോഴിക്കോട് വരെ സര്‍വീസ് നടത്തും. 66608 പാലക്കാട് ടൗണ്‍-ഈ റോഡ് മെമു 16.10നു കോയമ്പത്തൂരില്‍ നിന്നും സര്‍വീസ് ആരംഭിക്കും. 66609 ഈറോഡ്-പാലക്കാട് ടൗണ്‍മെമു കോയമ്പത്തൂര്‍ ജംഗ്ഷന്‍ വരെ മാത്രം സര്‍വീസ് നടത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."