വിവാഹ വിഡിയോ മോര്‍ഫിങ്: അന്വേഷണം ഊര്‍ജിതം
തിരുവനന്തപുരം: വടകരയില്‍ വിവാഹ വിഡിയോകളില്‍നിന്ന് സ്ത്രീകളുടെ ചിത്രങ്ങളെടുത്ത് മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രമാക്കി പ്രചരിപ്പിച്ച കേസിലെ ഒന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജിതപ്പെടുത്തിയതായി മുഖ്യമന്ത്രി പിണറായി വിജയന് നിയമസഭയെ അറിയിച്ചു.
ഒന്നാം പ്രതി ബിബീഷ് ഒളിവിലാണ്. കേസില്‍ രണ്ടും മൂന്നും പ്രതികളായ ദിനേശന്, സതീശന് എന്നിവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
അതീവഗൗരവകരമായ പ്രശ്നമാണിത്. സദയം സ്റ്റുഡിയോ റെയ്ഡ് ചെയ്ത് കംപ്യൂട്ടര്‍ അടക്കമുള്ള ഉപകരണങ്ങള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സി.കെ നാണുവിന്റെ സബ്മിഷന് മുഖ്യമന്ത്രി മറുപടി നല്കി.
മുഖ്യപ്രതിക്കായി ലുക്ക് ഔട്ട് നോട്ടിസ്
വടകര: കല്യാണ ഫോട്ടോകളില്‍നിന്നു സ്ത്രീകളുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീലമായി പ്രചരിപ്പിച്ച സംഭവത്തില്‍ മുഖ്യപ്രതിക്കായി
ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചു.
വടകര സദയം ഷൂട്ട് ആന്‍ഡ് എഡിറ്റ് എന്ന സ്ഥാപനത്തിലെ ജീവനക്കാരന് കൈവേലി സ്വദേശി ബിബീഷിനെ കണ്ടെത്താന്‍ വടകര പൊലിസാണ് ലുക്ക് ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചത്.
പ്രതി രാജ്യം കടക്കാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നാണ് ഈ നടപടി.
വടകര ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."