വര്‍ഗീയ കലാപം: കേന്ദ്ര മന്ത്രിയുടെ മകന്റെ ജാമ്യാപേക്ഷ തള്ളി
പട്ന: വര്‍ഗീയ കലാപവുമായി ബന്ധപ്പെട്ട കേസില്‍ അറസ്റ്റിലായ കേന്ദ്ര മന്ത്രി അശ്വിനി ചൗബെയുടെ മകന് അരിജിത് ശെഷാവത്തിന്റെ ജാമ്യാപേക്ഷ ബാഗല്പൂര് കോടതി തള്ളി. കഴിഞ്ഞ ശനിയാഴ്ചയാണ് ഇയാള്‍ അറസ്റ്റിലായത്. തുടര്‍ന്ന് 14 ദിവസത്തേക്ക് കോടതി റിമാന്‍ഡ് ചെയ്തു. ഇതിനുപിന്നാലെയാണ് അരിജിത് ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. കലാപത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കെതിരേ കോടതി വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് ഇയാള്‍ പൊലിസില്‍ കീഴടങ്ങിയത്. അതേസമയം തന്റെ മകനെതിരായി പൊലിസ് തയാറാക്കിയ എഫ്.ഐ.ആര് തെറ്റാണെന്നും ഏകപക്ഷീയമായ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് അറസ്റ്റെന്നും മന്ത്രി അശ്വിനി ചൗബെ ആരോപിച്ചു.
രാമനവമി ആഘോഷവുമായി ബന്ധപ്പെട്ട് ബിഹാറിലെ നാഥ്നഗറിലുണ്ടായ വര്‍ഗീയ കലാപത്തിനുപിന്നില്‍ അരിജിത് ആണെന്ന് കണ്ടെത്തിയാണ് ഇയാളെ പൊലിസ് അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."