സര്‍ക്കാര്‍ നീക്കം ഭരണകൂടത്തിനെതിരായ വാര്‍ത്തകള്‍ തടയലെന്ന് പ്രതിപക്ഷവും മാധ്യമലോകവും
ന്യൂഡല്‍ഹി: വ്യാജ വാര്‍ത്തകളുടെ പേരില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരേ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ കൊണ്ടുവന്ന നിയമത്തിന്റെ ഉദ്ദേശം ഭരണകൂടത്തിനെതിരായ വാര്‍ത്തകള്‍ തടയലാണെന്ന് പ്രതിപക്ഷവും മാധ്യമലോകവും. സര്‍ക്കാരിനെതിരേ വാര്‍ത്തകള്‍ നല്‍കാതിരിക്കുന്നതിന് മുന്‍കരുതലായാണ് വ്യാജവാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്കെതിരേ നടപടിയെടുക്കുമെന്ന വാര്‍ത്താകുറിപ്പെന്ന് കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍ പറഞ്ഞു. സത്യസന്ധരായ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരേ ഈ നിയമം നടപ്പാക്കാനിടയുണ്ട്. അംഗീകാരം റദ്ദാക്കുക എന്ന ഉദ്ദേശത്തോടെ ഈ നിയമത്തിന്റെ മറവില്‍ പരാതികള്‍ സൃഷ്ടിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും അഹമ്മദ് പട്ടേല്‍ പറഞ്ഞു.
അടിന്തരാവസ്ഥയ്ക്കും അപകീര്‍ത്തി ബില്ലിനുമെതിരേ പോരാടിയിട്ടുണ്ടെന്നും ഈ നിയമവും അംഗീകരിക്കില്ലെന്നും സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
സര്‍ക്കാരിന്റെ നീക്കം മാധ്യമപ്രവര്‍ത്തകരുടെ വായമൂടിക്കെട്ടലാണെന്ന് എഡിറ്റേഴ്‌സ് ഗില്‍ഡ് അഭിപ്രായപ്പെട്ടു. ധീരമായ മാധ്യമപ്രവര്‍ത്തനത്തിനു നേര്‍ക്കുള്ള കടന്നുകയറ്റമാണിതെന്ന് ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി അഭിപ്രായപ്പെട്ടു. ഏറ്റവും അധികം വ്യാജവാര്‍ത്തകള്‍ പടച്ചുവിടുന്നത് അജ്ഞാതവെബ്‌സൈറ്റുകള്‍ ആണെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ് ഗ്രൂപ്പ് എഡിറ്റര്‍ ആനന്ദ് ഗോയങ്കെ പറഞ്ഞു. അപ്രഖ്യാപിത അടിയന്തരാവസ്ഥയെന്നായിരുന്നു വി.എച്ച് .പി നേതാവ് പ്രവീണ്‍ തൊഗാഡിയയുടെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."