കലക്ടറേറ്റ് ഭൂമാഫിയയുടെ നിയന്ത്രണത്തിലെന്ന് യൂത്ത് കോണ്‍ഗ്രസ്
കല്‍പ്പറ്റ: സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ജില്ലയില്‍ നടത്തിയ ഭൂമിയുടെ തരം മാറ്റം, ഭൂമി പതിച്ചുകൊടുക്കല്‍ പട്ടയം നല്‍കിയതിലെ ക്രമക്കേടുകള്‍ എന്നിവ വിജിലന്‍സ് അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി കെ.ഇ വിനയന് ആവശ്യപ്പെട്ടു. ഭൂമാഫിയയും റവന്യൂ വകുപ്പും ഭരിക്കുന്ന പാര്‍ട്ടിയും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടാണ് കഴിഞ്ഞ ദിവസം പുറത്തുവന്നിരിക്കുന്നതെന്നും വിനയന് പറഞ്ഞു.
മിച്ചഭൂമി പ്രശ്നത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് പാര്‍ലമെന്റ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ലമെന്റ് പ്രസിഡന്റ് കെ ടി അജ്മല്‍ അധ്യക്ഷത വഹിച്ചു, ആര് രാജേഷ്കുമാര്‍, ജഷീര്‍ പള്ളിവയല്‍, പോള്‍സണ്‍ കൂവക്കല്‍, എം കെ ഇന്ദ്രജിത്, പി ടി മുത്തലിബ്, സംഷാദ് മരക്കാര്‍, പി പി റെനീഷ്, അസീസ് വാളാട്, അമല്‍ ജോയ് , മുഹമ്മദ് അജ്മല്‍, എ ഷഫീക്, സാലി റാട്ടക്കൊല്ലി, ബിജു റിപ്പണ്‍. സലിം വൈത്തിരി, അനീഷ് എം,ജിജോ പൊടിമറ്റത്തില്‍, സിറില്‍ ജോസ് , യൂനുസ് അലി മന്‍സൂര്‍, താരീഖ് കടവന്‍, സിജു പൗലോസ്, മുസ്തഫ ഏറമ്പയില്, ഫൈസല്‍ ആലമ്പാടി, പോള്‍സണ്‍, ടിന്റോ ജോസ്, ആന്റണി, എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."