തൈക്കാട്ടുശേരി ഫെറി വിനോദ സഞ്ചാര കേന്ദ്രത്തിന്റെ നിര്‍മാണം ഉടന്‍ തുടങ്ങും
പൂച്ചാക്കല്‍: തൈക്കാട്ടുശേരി ഫെറി വിനോദസഞ്ചാര കേന്ദ്രത്തിന്റെ നിര്‍മ്മാണം ഉടന്‍ തുടങ്ങും. ഏറെ നാളത്തെ കാത്തിരിപ്പിന് വിരാമം കുറിച്ചാണ് തൈക്കാട്ടുശേരി ഗ്രാമപഞ്ചായത്തിന് നിര്‍മ്മാണാനുമതി ലഭിച്ചത്.ഇതു സംബന്ധിച്ചുള്ള രേഖകള്‍ പഞ്ചായത്ത് ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി)ക്ക് കൈമാറി.
നിര്‍മ്മാണം അടുത്ത ആഴ്ച്ച തുടങ്ങുമെന്നും നിര്‍മ്മാണ ചുമതലയുള്ള തിരുവനന്തപുരം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ജിറ്റ്പാക് കമ്പനിക്ക് ആദ്യഗഡു തുക കൈമാറിയതായും ഡി.ടി.പി.സി സെക്രട്ടറി എം.മാലിന്‍ അറിയിച്ചു.നിര്‍മ്മാണ വേളയില്‍ പഞ്ചായത്ത് വക സ്ഥലത്തെ സംബന്ധിച്ച് തര്‍ക്കങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് പഞ്ചായത്തില്‍ നിന്നും നിര്‍മ്മാണാനുമതി വാങ്ങിയതെന്നും അദ്ദേഹം പറഞ്ഞു.ഭരണാനുമതി ലഭിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും തൈക്കാട്ടുശേരി ഫെറി ടൂറിസം നിര്‍മ്മാണം വൈകുന്നത് സംബന്ധിച്ച് ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്നാണ് നിര്‍മ്മാണ തീരുമാനമുണ്ടായത്.
ഫ്രണ്ട് പാര്‍ക്ക് എന്നാണ് പദ്ധതിയുടെ പേര്.കുട്ടികളുടെ പാര്‍ക്ക്, മുതിര്‍ന്നവര്‍ക്ക് വിശ്രമിക്കാനുള്ള സൗകര്യം,ഇരിപ്പിടങ്ങള്‍ കൂടാതെ വിനോദ സഞ്ചാര സാധ്യതകള്‍ പ്രയോജനപ്പെടുത്താനും മറ്റ് അടിസ്ഥ സൗകര്യങ്ങള്‍ ഒരുക്കുക എന്നിവയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.പദ്ധതിക്കായി ടൂറിസം വകുപ്പില്‍ നിന്നും 50,00,000 രൂപയാണ് അനുവദിച്ചിരിക്കുന്നത്.തൈക്കാട്ടുശേരി ഫെറിയില്‍ ചെയ്യുന്നതു പോലെ തുറവൂര്‍ ഫെറിയിലും തുടങ്ങാനും പദ്ധതിയുണ്ട്.അതിന് തുറവുര്‍ ഭാഗത്തുള്ള പൊതുമരാത്ത് വകുപ്പിന്റെ പുറംപോക്ക് സ്ഥലവു ഈ ഭാഗത്തു നിര്‍മ്മാണം നടത്തുന്നതിനുള്ള ഫണ്ട് കൂടി ലഭിച്ചാല്‍ പദ്ധതി ഉടന്‍ തന്നെ നടപ്പിലാക്കുവാന്‍ സാധിക്കുമെന്ന് ഡിറ്റിപിസി അധികൃതര്‍ പറയുന്നത്.
തുറവൂര്‍ പമ്പാ പാതയുടെ ആദ്യ പാലമായ തൈക്കാട്ടുശേരിതുറവൂര്‍ പാലം യാഥാര്‍ത്ഥ്യമായതോടെ പള്ളിക്കടവ് എന്ന് അറിയപ്പെടുന്ന തൈക്കാട്ടുശേരി ഫെറി ഭാഗം ഇപ്പോള്‍ ഒഴിഞ്ഞ് കിടക്കുകയാണ്.ഈ ഭാഗത്താണ് വിനോദ സഞ്ചാര കേന്ദ്രം വരുന്നത്.ആളൊഴിഞ്ഞ ഇരുകരകളിലെയും ഫെറികളില്‍ ഇപ്പോള്‍ രാത്രി സമയങ്ങളില്‍ സാമൂഹ്യ വിരുദ്ധരുടെ ശല്യം കൂടുതലാണെന്നും, മത്സ്യ സംസ്‌കരണ ശാലകളിലെ മാലിന്യം,കക്കൂസ് മാലിന്യങ്ങള്‍ എന്നിവ രാത്രി സമയങ്ങളില്‍ ഇവിടെ തള്ളാറുണ്ടെന്നും ഇതുമൂലം തെരുവ് നായ്ക്കളുടെ ശല്യം കൂടുതലാണെന്നും പ്രദേശവാസികള്‍ പറയുന്നു.
വിനോദ സഞ്ചാര കേന്ദ്രം വരുന്നതോടെ സാമൂഹ്യ വിരുദ്ധരുടെ ശല്യം ഇല്ലാതാവുകയും വികസനങ്ങളുണ്ടാവുകയും ചെയ്യുമെന്നാണ് നാട്ടുകാരുടെ പ്രതീക്ഷ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."