കുഞ്ഞനുജനില്‍നിന്ന് മജ്ജ സ്വീകരിച്ച ആന്‍വിയ യാത്രയായി
അടിമാലി: കുഞ്ഞനുജനില്‍ നിന്നും മജ്ജ സ്വീകരിച്ച ആന്‍വിയമോള്‍ യാത്രയായി. വെല്ലൂര്‍ മെഡിക്കല്‍ കോളജാശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയായിരുന്നു അന്ത്യം. തോക്കുപാറ ഗവ.യു.പി സ്‌കൂളിലെ ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയും കല്ലുങ്കല്‍ റോബിന്‍- സോണിയ ദമ്പതികളുടെ മകളുമായ ആന്‍വിയ(6) ആണ് മരിച്ചത്.
പത്തുമാസം പ്രായമായ സഹോദരന്‍ വര്‍ഗീസ് റോബിന്റെ മജ്ജ മാറ്റിവെച്ച് രോഗം ഭേദമായി വരുന്നതിനിടെ അസുഖം മുര്‍ച്ചിച്ചായായിരുന്നു അന്ത്യം. ആന്‍വിയയുടെ വേര്‍പാട് തോക്കുപാറ നിവാസികളെ കണ്ണിരിലാഴ്ത്തി. കഴിഞ്ഞ ഒക്ടോബറിലാണ് ആന്‍വിയക്ക് കാന്‍സര്‍ സ്ഥിരികരിച്ചത്. മജ്ജ മാറ്റിവെക്കല്‍ മാത്രമാണ് ഏകമാര്‍ഗമെന്നും30 ലക്ഷത്തിലേറെ ചികിത്സ ചിലവ് വരുമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ഓട്ടോ ഓടിച്ച് ഉപജീവനമാര്‍ഗം കണ്ടെത്തിയിരുന്ന റോബിന് ഇത് താങ്ങാവുന്നതിലും അപ്പുറമായിരുന്നു. എന്നാല്‍ റോബിന് സഹായ വാഗ്ദാനവുമായി എത്തിയ നാട്ടുകാര്‍ ഒറ്റമനസോടെ പ്രവര്‍ത്തിച്ച് 15 ദിവസംകൊണ്ട് ആശുപത്രി അധികൃതര്‍ പറഞ്ഞ തുകയുടെ ഇരട്ടി സമാഹരിച്ചു. പലരില്‍ നിന്നും മജ്ജ സ്വീകരിക്കാന്‍ ടെസ്റ്റുകള്‍ നടത്തിയെങ്കിലും പത്ത് മാസം പ്രായമായ ആന്‍വിയയുടെ സഹോദരന്‍ വര്‍ഗ്ഗീസിന്റെ മജ്ജയാണ് ചേരുകയെന്ന് മനസിലായി. ഇതോടെ ആന്‍വിയക്ക് കുഞ്ഞനുജന്റെ മജ്ജ നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. വെളളത്തൂവല്‍ പളളിവാസല്‍ പഞ്ചായത്ത് ഭരണസമിതികളുടെ നേതൃത്വത്തില്‍ ജനകീയ കമ്മറ്റി 15 ദിവസം കൊണ്ട് 73 ലക്ഷം രൂപയാണ് സമാഹരിച്ചത്. ദേവാലയങ്ങളിലും വീടുകളിലും ആന്‍വിയക്കായി പ്രത്യക പ്രാര്‍ഥനയുമായി കാത്തിരുന്ന നാടിനും നാട്ടുകാര്‍ക്കും ആന്‍വിയയുടെ വിയോഗം തീരാദുഖമായി മാറി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."