HOME
DETAILS

വഫിയ്യ കോളജ് വാര്‍ഷിക സമ്മേളനത്തിന് നാളെ തുടക്കം

  
backup
April 05 2018 | 05:04 AM

%e0%b4%b5%e0%b4%ab%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%95%e0%b5%8b%e0%b4%b3%e0%b4%9c%e0%b5%8d-%e0%b4%b5%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d%e0%b4%b7%e0%b4%bf%e0%b4%95-%e0%b4%b8%e0%b4%ae

 

ആലുവ: നൊച്ചിമ കോമ്പാറയില്‍ പ്രവര്‍ത്തിക്കുന്ന ബീവി ഖദീജ(റ) വഫിയ്യ കോളജിന്റെ നാലാം വാര്‍ഷിക സമ്മേളനത്തിന് നാളെ തുടക്കം കുറിക്കും. കോമ്പാറയില്‍ പ്രത്യേകം സജ്ജമാക്കിയ ചെറുശേരി ഉസ്താദ് നഗറില്‍ നടക്കുന്ന സമ്മേളനം നാളെ രാത്രി 8.30ന് കുഴിക്കാട്ടുകര ജമാഅത്ത് ഖത്തീബ് മുഹമ്മദ് റാഫി ഹുദവി ഉദ്ഘാടനം ചെയ്യും. കെ.എം ബഷീര്‍ ഫൈസി അദ്ധ്യക്ഷത വഹിക്കും. മുഹമ്മദ് സ്വാലിഹ് അന്‍വരി ചേകന്നൂര്‍ ഉമ്മത്തിന്റെ വിജയം വിജ്ഞാനത്തിലൂടെ എന്ന പ്രമേയത്തില്‍ പ്രഭാഷണം നടത്തും.
എഴാം തീയതി രാത്രി 8.30ന് നടക്കുന്ന മതവിജ്ഞാന സദസ് കൊടികുത്ത്മല ജമാഅത്ത് മുദരിസ് അബ്ദുസത്താര്‍ സഖാഫി ഉദ്ഘാടനം ചെയ്യും. മുഹമ്മദ് ഹാജി പള്ളിക്കര അധ്യക്ഷത വഹിക്കും. ദിക്‌റുള്ളയിലേക്ക് മടങ്ങാം എന്ന വിഷയത്തില്‍ അലിയാര്‍ മൗലവി അല്‍ ഖാസിമി പ്രഭാഷണം നടത്തും. എട്ടാം തീയതി വൈകിട്ട് ഏഴ് മണിക്ക് നടക്കുന്ന സമാപന സമ്മേളനം സി.ഐ.സി കോ ഓര്‍ഡിനേറ്റര്‍ ഹകിം ഫൈസി ആദ്യശേരി ഉദ്ഘാടനം ചെയ്യും. സമസ്ത ജില്ലാ പ്രസിഡന്റ് ഐ.ബി ഉസ്മാന്‍ ഫൈസി പ്രാര്‍ഥന നടത്തും.
സമസ്ത കേന്ദ്ര മുശാവറ അംഗവും സ്വാഗത സംഘം ചെയര്‍മാനുമായ ഇ.എസ് ഹസന്‍ ഫൈസി അധ്യക്ഷത വഹിക്കും. കൈറോ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഇസ്‌ലാമിക് യൂണിവേഴ്‌സിറ്റീസ് ലീഗിന്റെ നിര്‍വാഹക സമിതിയിലേക്ക് തെരഞ്ഞെടുക്കട്ടെ വിദ്യാഭ്യാസ ചിന്തകനും 69 വാഫി വഫിയ്യ കോളജുകളുടെ കൂട്ടായ്മയായ സി.ഐ.സിയുടെ കോര്‍ഡിനേറ്ററുമായ ഹകിം ഫൈസി ആദ്യശേരിയെ സമ്മേളനത്തില്‍ വച്ച് പ്രഗത്ഭ പണ്ഡിതന്‍ കെ.കുഞ്ഞുമുഹമ്മദ് മൗലവി പുന്നുരുന്നി ആദരിക്കും. സ്വലാത്ത് മജ്‌ലിസിന് കോഴിക്കോട് വലിയ ഖാളി അബ്ദുന്നാസിര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ നേത്യത്വം നല്‍കും.
അന്‍വര്‍ സാദത്ത് എം.എല്‍.എ വിശിഷ്ടാതിഥിയായി പങ്കെടുക്കും. അബൂബക്കര്‍ ഹുദവി മുണ്ടംപറമ്പ് ,എം.എം.ബാവ മൗലവി അങ്കമാലി തുടങ്ങിയവര്‍ പ്രഭാഷണം നടത്തും. സമസ്തയുടേയും പോഷക ഘടകങ്ങളുടേയും സംസ്ഥാന ജില്ലാ നേതാക്കളും സാംസ്‌കാരിക വിദ്യാഭ്യാസ രംഗത്തെ പ്രമുഖരും ജനപ്രതിനിധികളും സമ്മേളനത്തിന്റെ വിവിധ സെഷനില്‍ പങ്കെടുക്കുമെന്ന് കോളജ് കമ്മറ്റി വര്‍ക്കിങ്ങ് ചെയര്‍മാന്‍ ഹുസൈന്‍ ഹാജി, പ്രിന്‍സിപ്പള്‍ എം.എം അബൂബക്കര്‍ ഫൈസി, സെക്രട്ടറി എം.ബി മുഹമ്മദ് ഹാജി, സ്വാഗത സംഘം കണ്‍വീനര്‍ പി.എം ഫൈസല്‍ എന്നിവര്‍ അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ശബരിമല ദർശനത്തിനെത്തിയ 2 തീർഥാടകർ കുഴഞ്ഞുവീണു മരിച്ചു

Kerala
  •  9 days ago
No Image

ക്രിസ്റ്റ്യാനോ റൊണാൾഡോ ഇസ്ലാം മതം സ്വീകരിക്കാൻ ആഗ്രഹിക്കുന്നുവെന്ന് മുൻ സഹതാരം വലീദ് അബ്ദുള്ള

Football
  •  9 days ago
No Image

ട്രോളി ബാ​ഗിൽ 8 കിലോ കഞ്ചാവുമായി അസം സ്വദേശികൾ പിടിയിൽ

Kerala
  •  9 days ago
No Image

സ്വിമ്മിങ് പൂളിൽ നീന്തുന്നതിനിടെ ദേഹാസ്വാസ്ഥ്യം; റാസൽഖൈമയിൽ മലയാളി വിദ്യാർഥി മരിച്ചു

uae
  •  9 days ago
No Image

തമിഴ്നാട്ടിൽ മലിനജലം കലർന്ന വെള്ളം കുടിച്ച് 3 പേർ മരിച്ചു, 23 പേർ ആശുപത്രിയിൽ

Kerala
  •  9 days ago
No Image

സ്വിസ് ബാങ്കിന്റെ കണക്കുകൾ പ്രകാരം ഏറ്റവും കൂടുതൽ ശതകോടീശ്വരൻമാരുള്ള അറബ് രാജ്യമായി യു.എ.ഇ

uae
  •  9 days ago
No Image

കെഎസ്ഇബി എൻജിനീയറുടെ വാഹനം മോഷ്ടിച്ച് പൊളിച്ച് ആക്രിക്ക് വിറ്റു; പ്രതികൾ പിടിയിൽ

Kerala
  •  9 days ago
No Image

ഇനി വിമാന ടിക്കറ്റ് നിരക്കിൽ തോന്നുന്നത് പോലെ ഉള്ള വർദ്ധന വേണ്ട; കടിഞ്ഞാണിടാൻ കേന്ദ്രം

latest
  •  9 days ago
No Image

യുഎഇ ദേശീയ ദിനാവധി; എട്ട് ലക്ഷത്തിലധികം യാത്രക്കാർ പൊതു ​ഗതാ​ഗതം ഉപയോ​ഗിച്ചു

uae
  •  9 days ago
No Image

കുന്നംകുളത്ത് വൻ ലഹരി വേട്ട; പിടികൂടിയത് 8 കിലോ കഞ്ചാവ്

Kerala
  •  9 days ago