മാള അരവിന്ദന് അനുസ്മരണത്തിനായി ഏഴു ലക്ഷം അനുവദിച്ചു
മാള: മാള ഗ്രാമ പഞ്ചായത്തിന്റെ 2018-19 ബജറ്റില്‍ അന്തരിച്ച മാള അരവിന്ദന്റ പേരില്‍ നാടകോത്സവം നടത്തുന്നതിനായി നാലു ലക്ഷം രൂപ വകയിരുത്തി. കഴിഞ്ഞ സാമ്പത്തിക വര്‍ഷവും മാള അരവിന്ദന് നാടകോത്സവത്തിനു രണ്ടു ലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയിരുന്നു. അഞ്ചു ദിവസങ്ങളിലായി അഞ്ചു നാടകങ്ങളും അനുസ്മരണ പരിപാടികളും പഞ്ചായത്തിന്റെ അഭിമുഖ്യത്തില്‍ വലിയപറമ്പില്‍ വെച്ചു നടത്തിയുന്നു. മാള ബ്ലോക്ക് പഞ്ചായത്ത് രണ്ടു ലക്ഷം രൂപ ബജറ്റില്‍ വകയിരുത്തിയതായി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്് വര്‍ഗ്ഗീസ് കാച്ചപ്പിള്ളി അറിയിച്ചു. ജില്ലാ പഞ്ചായത്ത് ഒരു ലക്ഷം അനുവദിച്ചതായി ജില്ലാ പഞ്ചായത്ത് മെമ്പര്‍ അഡ്വ: നിര്‍മ്മല്‍ സി പാത്താടന്‍ അറിയിച്ചു. മാള അരവിന്ദനെന്ന അഭിനയ പ്രതിഭയോടുള്ള മാളക്കാരുടെ നന്ദിയും കടപ്പാടുമാണു ത്രിതല പഞ്ചായത്തുകള്‍ രേഖപ്പെടുത്തിയതെന്നു മാള അരവിന്ദന് ഫൗണ്ടേഷന് പ്രസിഡന്റ് ഡോ: രാജു ഡേവീസ് പെരേപ്പാടന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."