കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് യൂനിറ്റ് സ്ഥാപിക്കണം
കരുനാഗപ്പള്ളി: താലൂക്കാശുപത്രിയില്‍ ബ്ലഡ് ബാങ്ക് യൂനിറ്റ് ഉടന്‍ സ്ഥാപിക്കണമെന്ന് ജീവകാരുണ്യ സംഘടനയായ ജീവന ചാരിറ്റബിള്‍ സൊസൈറ്റി പ്രസ്താവനയില്‍ അവശ്യപ്പെട്ടു. ദിനംപ്രതി നൂറു കണക്കിന് രോഗികള്‍ ചികിത്സ തേടിയെത്തുന്ന താലൂക്കാശുപത്രിയില്‍ രക്തം ആവശ്യമായി വരുന്ന സാഹചര്യങ്ങളില്‍ സ്വകാര്യ ആശുപത്രികളിലെ ബ്ലഡ് ബാങ്കിനെ ആശ്രയിക്കേണ്ട സ്ഥിതിയാണുള്ളത്.
അത്യാസന്ന നിലയില്‍ എത്തുന്ന രോഗികള്‍ക്ക് കിലോമീറ്റര്‍ താണ്ടി ജില്ലാ ആശുപത്രിയില്‍ എത്തി രക്തം നല്‍കിയതിന് ശേഷം തിരികെ രക്തവുമായി താലൂക്കാശുപത്രിയില്‍ എത്തിച്ചേരേണ്ട അവസ്ഥയാണ്.
ആശുപത്രി വികസനത്തിനും മറ്റും കോടികണക്കിന് രൂപ വകയിരുത്തുമ്പോള്‍ ബ്ലഡ് ബാങ്ക് സ്ഥാപിക്കാനോ രക്തത്തിന്റെ ബുദ്ധിമുട്ട് മനസിലാക്കി വേണ്ട നടപടികള്‍ സ്വീകരിക്കാനോ അധികൃതര്‍ തയാറാകാത്തതും താലൂക്കാശുപത്രിയില്‍ എത്തുന്ന രോഗികള്‍ക്ക് ദുരിതമാവുകയാണ്. അനിയോജ്യമായ സ്ഥലസൗകര്യമുള്ള താലൂക്ക് ആശുപത്രിയില്‍ രക്തം നല്‍കുന്നതിനും സ്റ്റോക്ക് ചെയ്യുന്നതിനുമുള്ള സൗകര്യം ഉണ്ട്.
അടിയന്തിരമായി താലൂക്കാശുപത്രിയില്‍ ബ്ലഡ് ബാങ്ക് യൂനിറ്റ് സ്ഥാപിച്ച് രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ട് പരിഹരിക്കണമെന്ന് രക്തദാന വാട്ട്സപ്പ് കൂട്ടായ്മയായ ജീവകാരുണ്യ സംഘടന ജീവന ചാരിറ്റബിള്‍ സൊസൈറ്റി സെക്രട്ടറി നാസര്‍ കരുനാഗപ്പള്ളിയും പ്രസിഡന്റ് ഗിരീഷ് തഴവയും പ്രസ്താവനയില്‍ അവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."