മെഡിക്കല്‍ കോളജ് ആശുപത്രി പേ വാര്‍ഡ് കെട്ടിടത്തിലെ കാന്റീന് അടപ്പിച്ചു
ആര്‍പ്പൂക്കര : കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയുടെ പേ വാര്‍ഡ് കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരിന്ന സ്വകാര്യ കാന്റീന് അടപ്പിച്ചു.കേരള ഹെല്‍ത്ത് ആന്റ് റീ സര്‍ച്ച് വെല്‍ഫയര്‍ സൊസൈറ്റിയുടെ നിയന്ത്രണത്തിലുള്ള താണ് പേ വാര്‍ഡ്.
എന്നാല്‍ സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ഈ സൊസൈറ്റിയുടെ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഈ കാന്റീന്, സര്‍ക്കാരിന്റെ അനുമതിയില്ലാതെയാണ് സര്‍ക്കാര്‍ കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിന്നത്. മൂന്നു വര്‍ഷം മുന്‍പ് കെ.എച്ച്.ആര്.ഡബ്ളിയു.എസ്സിന്റെ മേധാവി ഈ കാന്റീന് പ്രവര്‍ത്തനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
ഇതിനെതിരെ കാന്റീന് നടത്തിപ്പ് കാര്‍ കോടതിയില്‍ പ്പോയെങ്കിലും സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കുവാനായിരുന്നു തിരുമാനം പിന്നീട് കാന്റീന് നടത്തിപ്പുകാര്‍ ഉപരി കോടതിപ്പോകുകയായിരുന്നു.തുടര്‍ന്ന് നടത്തിയ നിയമയുദ്ധത്തില്‍ കാന്റീന് നടത്തിപ്പുകാര്‍ക്കെതിരെ വിധിയുണ്ടാകുകയും അടച്ചുപൂട്ടാന്‍ നിര്ദ്ദേശിക്കുകമായിരുന്നു.തുടര്‍ന്ന് കഴിഞ്ഞ ദിവസം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ കാന്റീന് അധികൃതര്‍ക്ക് ഇത് സംബന്ധിച്ച് നോട്ടീസ് നല്‍കിയിരുന്നു.എന്നാല്‍ കാന്റീന് പ്രവര്‍ത്തനം നടത്തികൊണ്ടേയിരുന്നു.
ഇന്നലെ (വ്യാഴാഴ്ച) ഉച്ചകഴിഞ്ഞ് 3 ന് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍, ആശുപത്രിവികസന സമിതി യോഗത്തില്‍ പങ്കെടുക്കുവാന്‍ ജില്ലാ കലക്ടര്‍ പങ്കെടുത്തിരുന്നു. ഈ യോഗത്തില്‍ കാന്റീന് വിഷയം ചര്‍ച്ചയാകുകയും തുടര്‍ന്ന് ലേ സെക്രട്ടറിയുടെ നേതൃത്വത്തില്‍ കാന്റീന് അടപ്പിച്ച് സീല്‍ വെയ്ക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."