'നീതിക്കായി ഹിന്ദുക്കള്‍ തെരുവിലിറങ്ങണം'-ടി.ജി മോഹന്‍ദാസിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധം ശക്തം
പറവൂര്‍: ഹിന്ദുവിന്റെ നീതിക്കായി തെരുവുകളില്‍ കലാപം നടത്തണമെന്ന ബിജെപി സൈദ്ധാന്തികന്‍ ടി.ജി. മോഹന്‍ ദാസിന്റെ പ്രസംഗത്തിനെതിരെ പ്രതിഷേധമിരമ്പുന്നു. സോഷ്യല്‍ മീഡിയയാണ് ശക്തമായ എതിര്‍പ്പുമായി രംഗത്തെത്തിയിരിക്കുന്നത്. അതേസമയം, സര്‍ക്കാര്‍ ഈ വിദ്വേഷ പരാമര്‍ശത്തിനെതിരെ നടപടിയൊന്നും സ്വീകരിച്ചിട്ടില്ല.
പറവൂരില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് ടി.ജി.മോഹന്‍ദാസ് വിവാദ പ്രസ്താവന നടത്തിയത്. 'തളര്‍ച്ച ബാധിച്ചിരിക്കുകയാണ് നമുക്ക്. അതില്‍ നിന്ന് മോചിതരാകണം. കോടതികളില്‍ നിന്ന് തത്ക്കാലം ആശ്വാസം ലഭിച്ചെന്ന് വരാം. എന്നാല്‍ ജീവിതകാലം മുഴുവന്‍ കോടതിയുടെ തിണ്ണ നിരങ്ങുകയല്ല ഹിന്ദു ചെയ്യേണ്ട ജോലി. 1982ല്‍ ഹിന്ദുക്കളുടെ ശക്തി കാണിച്ച് കെ.കരുണാകരനെ പോലെയുള്ള ശക്തനായ ഒരു നേതാവിനെ ഭയപ്പെടുത്താന്‍ നമുക്ക് കഴിഞ്ഞെങ്കില്‍ ഇന്ന് എന്ത് കൊണ്ട് നമുക്ക് കഴിയുന്നില്ല',
'കളങ്ക രഹിതമായി ഒരു കാര്യം ഞാന്‍ പറയുകയാണ്. തെരുവില്‍ കലാപം നടത്താതെ ഹിന്ദുവിന് നീതി കിട്ടുകയില്ല. തെരുവില്‍ കലാപം നടത്താന്‍ തയ്യാറുണ്ടോ എങ്കില്‍ നിങ്ങള്‍ക്ക് നീതി കിട്ടും. അല്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ കോടതി കയറിയിറങ്ങി നടക്കേണ്ടി വരും. കോടതികളില്‍ വിശ്വാമില്ല എന്ന് ഞാന്‍ പറയുന്നില്ല. എന്നാല്‍ ആത്യന്തികമായി കോടതിയുടെ വരാന്തയില്‍ കണ്ണീരോടെ നില്‍ക്കേണ്ടവരല്ല നമ്മളെന്നും മോഹന്‍ ദാസ് പറയുന്നു. അതിലും ഭേദം സ്വയം മരണം ഏറ്റുവാങ്ങിയ വേലുത്തമ്പിയെ പോലെ ചത്തുപോകുന്നതാണ്. പരസ്പരം വെട്ടി ചാകുന്നതാണ്'.
അന്തസ്സില്ലാത്ത ജീവിതത്തേക്കാള്‍ എത്രയോ നല്ലതാണ് മരണമെന്നും മോഹന്‍ദാസ് പ്രസംഗത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."