നാട് നടുങ്ങി; കണ്ണീര്‍ പുഴയായി വേനലവധി ആഘോഷം
മുക്കം: അപ്രതീക്ഷിതമായുണ്ടായ ദുരന്തത്തിന്റെ നടുക്കത്തിലാണ് ചെറുവാടി ഗ്രാമം. വേനലവധി ആഘോഷിക്കാന്‍ ബന്ധുവീട്ടില്‍ വിരുന്നെത്തിയവര്‍ക്ക് സംഭവിച്ച അപകടം നാടിനെയാകെ കണ്ണീരിലാഴ്ത്തി.
ഇന്നലെ വൈകിട്ട് 3.45ഓടെചാലിയാര്‍ പുഴയുടെ ചെറുവാടി തറമ്മല്‍ കുണ്ടുകടവിലായിരുന്നു രണ്ടുപേര്‍ മുങ്ങിമരിക്കാനിടയായ അപകടമുണ്ടായത്. പുഴയുടെ സമീപത്തു താമസിക്കുന്ന തറമ്മല്‍ കുട്ടൂസയുടെ വീട്ടിലേക്ക് വിരുന്നെത്തിയവരായിരുന്നു അപകടത്തില്‍പ്പെട്ട മൂവരും. കുട്ടൂസയുടെ മരുമകള്‍ തോട്ടുമുക്കം സ്വദേശിനി ഫാഇദയുടെ ബന്ധുക്കളാണ് ഇവര്‍.
വിരുന്നെത്തിയവര്‍ പുഴയുടെ ഭംഗി ആസ്വദിക്കാനായി കടവിലേക്കു പേവുകയായിരുന്നു. വീട്ടില്‍ നിന്ന് മറ്റുള്ളവര്‍ പുഴ കാണാന്‍ പോകാനുള്ള തയാറെടുപ്പിനിടെ കുട്ടികള്‍ മുന്‍പേ പോയി. ഇവര്‍ക്കു പിന്നാലെ മുഹമ്മദലിയും നടന്നു. എന്നാല്‍ കടവിലെത്തിയ മുഹമ്മദലി കുട്ടികള്‍ കയത്തില്‍ മുങ്ങിത്താഴുന്നതാണ് കണ്ടത്. ഉടന്‍ ഇവരെ രക്ഷിക്കാനായി പുഴയിലേക്ക് എടുത്തു ചാടുകയായിരുന്നു. എന്നാല്‍ ഇദ്ദേഹവും കയത്തില്‍ അകപ്പെട്ടു. നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് മൂന്നു പേരെയും മുങ്ങിയെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
രക്ഷിക്കാനെത്തിയ പ്രദേശവാസികള്‍ക്ക് എത്രപേര്‍ മുങ്ങിത്താഴ്ന്നു എന്നതിനെക്കുറിച്ച് തുടക്കത്തില്‍ ധാരണയില്ലായിരുന്നു. ആദ്യം കണ്ടെത്തിയത് മുഫീദയെയാണ്. പിന്നാലെയാണ് മുഹമ്മദലി മുങ്ങിപ്പോയതായി അറിയുന്നത്. തുടര്‍ന്ന് റിന്‍ഷയും വെള്ളത്തിലാണ്ടു പോയിട്ടുണ്ടെന്ന് അറിഞ്ഞു. ഇവരെ അടുത്തടുത്തു നിന്നാണ് കിട്ടിയതെന്ന് മുങ്ങിയെടുത്ത തറമ്മല്‍ നഈം പറഞ്ഞു.
ഏറെ അപകടം പതിയിരിക്കുന്ന ചാലിയാര്‍ പുഴയുടെ ചെറുവാടി കടവിലേക്ക് നാട്ടുകാര്‍ തന്നെ പോകുന്നത് കുറവായിരുന്നു. കൈവരി പോലും സ്ഥാപിച്ചിട്ടില്ലാത്ത പുഴയിലേക്കു വഴുതി വീഴാനുള്ള സാധ്യതയും കൂടുതലാണ്. വേനലായതിനാല്‍ ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ താഴ്ത്തിയതും പുഴയില്‍ വെള്ളം കൂടാന്‍ ഇടയാക്കി. അനധികൃത മണലൂറ്റ് വ്യാപകമായി നടക്കുന്ന സ്ഥലം കൂടിയാണ് ഈ കടവ്. ഇതു കാരണം വലിയ ആഴത്തിലാണ് ഇവിടെ കയങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. അപകടം സംഭവിച്ച സ്ഥലത്ത് കല്ല് പാകിയിട്ടുണ്ടെങ്കിലും മൂന്നു മീറ്റര്‍ കഴിഞ്ഞാല്‍ ചളി കെട്ടിക്കിടക്കുന്നതായി പരിസരവാസികള്‍ പറയുന്നു.
പരിചയമില്ലാത്തതിനാല്‍ അപകടത്തില്‍പ്പെട്ടവരോട് പുഴയിലിറങ്ങരുതെന്ന് ബന്ധുക്കള്‍ വിലക്കിയിരുന്നു. മുകളിലെ വീട്ടില്‍ നിന്ന് ശ്രദ്ധയില്‍പ്പെടാത്ത സ്ഥലമാണ് കുണ്ടുകടവ്. വളരെ ഇടുങ്ങിയതും കുത്തനെയുള്ളതുമായ നടവഴിയാണ് ഇവിടേക്കുള്ളത്. മൂന്നുപേര്‍ അപകടത്തില്‍പ്പെട്ട വിവരം മുകളിലെ വീട്ടിലറിയാന്‍ വൈകിയത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചുവെന്ന് നാട്ടുകാര്‍ പറയുന്നു.
കരിച്ചില്‍ കേട്ട് ഓടിയെത്തിയ തറമ്മല്‍ അബ്ദുറഹ്മാന്‍, നഈം, കുഞ്ഞോയി എന്നിവരാണ് ഇവരെ പുഴയില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
മുക്കം സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷും സംഘവും സംഭവസ്ഥലം സന്ദര്‍ശിച്ചു.നിന്നാണ് കിട്ടിയതെന്ന് മുങ്ങിയെടുത്ത തറമ്മല്‍ നഈം പറഞ്ഞു.
ഏറെ അപകടം പതിയിരിക്കുന്ന ചാലിയാര്‍ പുഴയുടെ ചെറുവാടി കടവിലേക്ക് നാട്ടുകാര്‍ തന്നെ പോകുന്നത് കുറവായിരുന്നു. കൈവരി പോലും സ്ഥാപിച്ചിട്ടില്ലാത്ത പുഴയിലേക്കു വഴുതി വീഴാനുള്ള സാധ്യതയും കൂടുതലാണ്. വേനലായതിനാല്‍ ഊര്‍ക്കടവ് റഗുലേറ്റര്‍ കം ബ്രിഡ്ജിന്റെ ഷട്ടര്‍ താഴ്ത്തിയതും പുഴയില്‍ വെള്ളം കൂടാന്‍ ഇടയാക്കി. അനധികൃത മണലൂറ്റ് വ്യാപകമായി നടക്കുന്ന സ്ഥലം കൂടിയാണ് ഈ കടവ്. ഇതു കാരണം വലിയ ആഴത്തിലാണ് ഇവിടെ കയങ്ങള്‍ രൂപപ്പെട്ടിട്ടുള്ളത്. അപകടം സംഭവിച്ച സ്ഥലത്ത് കല്ല് പാകിയിട്ടുïെങ്കിലും മൂന്നു മീറ്റര്‍ കഴിഞ്ഞാല്‍ ചളി കെട്ടിക്കിടക്കുന്നതായി പരിസരവാസികള്‍ പറയുന്നു.
പരിചയമില്ലാത്തതിനാല്‍ അപകടത്തില്‍പ്പെട്ടവരോട് പുഴയിലിറങ്ങരുതെന്ന് ബന്ധുക്കള്‍ വിലക്കിയിരുന്നു. മുകളിലെ വീട്ടില്‍ നിന്ന് ശ്രദ്ധയില്‍പ്പെടാത്ത സ്ഥലമാണ് കുïുകടവ്. വളരെ ഇടുങ്ങിയതും കുത്തനെയുള്ളതുമായ നടവഴിയാണ് ഇവിടേക്കുള്ളത്. മൂന്നുപേര്‍ അപകടത്തില്‍പ്പെട്ട വിവരം മുകളിലെ വീട്ടിലറിയാന്‍ വൈകിയത് രക്ഷാപ്രവര്‍ത്തനം വൈകിപ്പിച്ചുവെന്ന് നാട്ടുകാര്‍ പറയുന്നു.
കരിച്ചില്‍ കേട്ട് ഓടിയെത്തിയ തറമ്മല്‍ അബ്ദുറഹ്മാന്‍, നഈം, കുഞ്ഞോയി എന്നിവരാണ് ഇവരെ പുഴയില്‍നിന്ന് പുറത്തെടുത്ത് ആശുപത്രിയില്‍ എത്തിച്ചത്.
മുക്കം സബ് ഇന്‍സ്‌പെക്ടര്‍ അഭിലാഷും സംഘവും സംഭവസ്ഥലം സന്ദര്‍ശിച്ചു
.
വിരുന്നെത്തുന്നവര്‍ ചാലിയാറില്‍ മുങ്ങിത്താഴുന്നത് പതിവാകുന്നു
മുക്കം: വിരുന്നെത്തുന്നവര്‍ ചാലിയാല്‍ പുഴയില്‍ മുങ്ങിത്താഴുന്നത് പതിവാകുന്നു. പുഴയെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നത്. ചാലിയാറിന്റെ ആഴങ്ങളെ കുറിച്ചോ സ്ഥലത്തെ കുറിച്ചോ കൃത്യമായ അറിവില്ലാത്തതിനാല്‍ രണ്ടു മാസങ്ങള്‍ക്ക് മുന്‍പ് കീഴുപറമ്പില്‍ സമാനമായി വിരുന്നെത്തിയ വിദ്യാര്‍ഥി മുങ്ങി മരിച്ചിരുന്നു. ഈ രീതിയില്‍ അഞ്ചിലധികം മരണങ്ങള്‍ അടുത്തകാലത്തായി ചാലിയാറില്‍ സംഭവിച്ചിട്ടുണ്ട്.
മറ്റു സ്ഥലങ്ങളില്‍ നിന്ന് ചാലിയാറിന്റെ കരകളില്‍ വിരുന്നെത്തുന്നവര്‍ ഈ പ്രദേശത്തെ കുറിച്ച് ധാരണയില്ലാതെ വെള്ളത്തില്‍ ഇറങ്ങുന്നതിനാലാണ് അപകടങ്ങളധികവും സംഭവിക്കുന്നത്. പ്രദേശങ്ങളിലെ ആഴങ്ങളെ കുറിച്ച് അപകട സൂചനാ ബോര്‍ഡുകളും സ്ഥാപിച്ചിട്ടില്ല. മണല്‍ കുഴികളും അപകടങ്ങള്‍ വിതക്കാറുണ്ട്.
രാജീവന്റെ ധീരത; മൂന്നുപേര്‍ക്ക് പുതുജീവന്‍
എടച്ചേരി: കുടുംബത്തിലെ മൂന്നുപേരുടെ ജീവിതം പുഴയില്‍ അവസാനിക്കുന്നത് കണ്ടുനില്‍ക്കാന്‍ രാജീവനു കഴിയില്ലായിരുന്നു. അവരെ രക്ഷിക്കാനായി ഒഴുക്കുള്ള പുഴയിലേക്കെടുത്തു ചാടുമ്പോള്‍ രാജീവന്‍ സ്വന്തം ജീവനെ കുറിച്ചും ചിന്തിച്ചില്ല.
ഇരിങ്ങണ്ണൂരിലെ കല്ലാച്ചേരി പുഴയില്‍ ഒഴുക്കില്‍പ്പെട്ട നാവത്ത് രാജന്റെ മക്കളായ ജിബീഷ് (26), അനുശ്രീ (20) രാജന്റെ ഭാര്യയുടെ അനുജത്തിയുടെ മകള്‍ അളകനന്ദ (12) എന്നിവരെയാണ് രാജീവന്‍ അതിസാഹസികമായി രക്ഷപ്പെടുത്തിയത്. ഇളയമ്മയുടെ മകളായ അളക നന്ദയെയും കൂട്ടി പുഴയോരത്ത് കക്ക വാരാന്‍ വന്നതായിരുന്നു സഹോദരങ്ങളായ ജിബീഷും അനുശ്രീയും. പുഴയിലുണ്ടായ വേലിയേറ്റത്തെ തുടര്‍ന്ന് നീന്താന്‍ വശമില്ലാത്ത മൂന്നുപേരും ചേര്‍ന്ന് വെള്ളത്തിലേക്ക് നീങ്ങിപ്പോവുകയായിരുന്നു. ശക്തമായ ഒഴുക്കില്‍ അകപ്പെട്ടുപോയ മൂന്നുപേര്‍ മരണത്തോട് മല്ലടിക്കുന്ന കാഴ്ചയാണ് രാജീവന്‍ കാണുന്നത്. ശാരീരികമായി വലിയ കരുത്തില്ലെങ്കിലും രാജീവന്‍ മനസിന്റെ ശക്തിയാല്‍ വെള്ളത്തിലേക്ക് ചാടുകയായിരുന്നു. കടത്തുകാരനായും മത്സ്യം പിടിക്കാനും തോണിയുമായി പുഴയിലൂടെ പലപ്പോഴും സഞ്ചരിക്കുന്ന രാജീവന് പുഴയെ കുറിച്ചുള്ള വ്യക്തമായ അറിവ് രക്ഷാപ്രവര്‍ത്തനത്തിനു സഹായകമായി. ഈ 33കാരന്‍ ഇരിങ്ങണ്ണൂരിലെ പരേതനായ ഇട്ടോളി കുഞ്ഞിരാമന്റെ മകനാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."