ഡി.ഡി.ഇ നേരിട്ട് ഹാജരാകണമെന്ന് മനുഷ്യാവകാശ കമ്മിഷന്
കൊല്ലം: മുഖത്തല എം.ജി.റ്റി ഹൈസ്കൂളില്‍ വിദ്യാര്‍ഥി തൂണ് തകര്‍ന്നു വീണ് മരിച്ച സംഭവത്തില്‍ കൊല്ലം വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍ നേരിട്ട് ഹാജരാകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മിഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവിട്ടു.
സംഭവത്തെ കുറിച്ച് അന്വേഷിച്ച് വിശദമായ റിപ്പോര്‍ട്ടുമായി ഹാജരാകണമെന്നാണ് നിര്‍ദേശം. സ്കൂള്‍ കെട്ടിടത്തിന് ഫിറ്റ്നസ് ഉണ്ടായിരുന്നോ എന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കണം. ഫിറ്റ്നെസ് സര്‍ട്ടിഫിക്കേറ്റും ഹാജരാക്കണം.
സംഭവത്തെ കുറിച്ച് ജില്ലാ പൊലിസ് മേധാവിയും വിശദീകരണം നല്‍കണം. ജൂലൈ എട്ടിന് രാവിലെ 11 ന് കൊല്ലം ഗവ. ഗസ്റ്റ്ഹൗസില്‍ നടക്കുന്ന സിറ്റിങില്‍ ഹാജരാകാനാണ് ഡപ്യൂട്ടി ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ കമ്മിഷന് സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.
വിദ്യാഭ്യാസമന്ത്രി നിഷാന്തിന്റെ
വീട്ടിലെത്തി
കൊട്ടിയം: സ്കൂള്‍ കെട്ടിടത്തിന്റെ തൂണ് തകര്‍ന്ന് വീണ് മുഖത്തലയില്‍ മരിച്ച വിദ്യാര്‍ഥി നിഷാന്തിന്റെ പാങ്കോണത്തെ വീട്ടില്‍ വിദ്യാഭ്യാസ മന്ത്രി എന്‍.രവീന്ദ്രനാഥ് സന്ദര്‍ശനം നടത്തി. പിതാവ് രവീന്ദ്രനെയും മാതാവ് ബിന്ദുവിനെയും സഹോദരി രേഷ്മയെയും അദ്ദേഹം ആശ്വസിപ്പിച്ചു. മന്ത്രി മേഴ്സിക്കുട്ടിയമ്മയും ഒപ്പമുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."