HOME
DETAILS
MAL
പെരിന്തല്‍മണ്ണയില്‍ കുഴല്‍പ്പണവുമായി ഒരാള്‍ പിടിയില്‍
backup
April 06 2018 | 19:04 PM
പെരിന്തല്‍മണ്ണ: 24.97 ലക്ഷം രൂപയുടെ കുഴല്‍പ്പണവുമായി ഒരാള്‍ പെരിന്തല്‍മണ്ണയില്‍ പിടിയില്‍. പാണ്ടിക്കാട്, പന്തല്ലൂര്‍ സ്വദേശി തോട്ടപ്പള്ളി ബാദുഷ (40)യാണ് പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രന്, സി.ഐ ടി.എസ്.ബിനു മൂത്തേടം, എ.എസ്.ഐ പി.മോഹന്‍ദാസ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘത്തിന്റെ പിടിയിലായത്. ജില്ലാ പൊലിസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ പെരിന്തല്‍മണ്ണ കെ.എസ്.ആര്.ടി.സി പരിസരത്ത് നിന്നാണ് ഇയാള്‍ പിടിയിലായത്. വിതരണത്തിനായി കൊണ്ടുവന്ന പണത്തില്‍ രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകളാണ് ഉണ്ടായിരുന്നത്. ഇത് ശരീരത്തില്‍ പ്രത്യേക തുണിസഞ്ചിയില്‍ സൂക്ഷിച്ച നിലയിലായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."