HOME
DETAILS
MAL
വേനല്‍മഴയില്‍ ഈസ്റ്റ് എളേരിയില്‍ വന്‍ നാശം
backup
April 07 2018 | 06:04 AM
ചെറുപുഴ: കനത്ത വേനല്‍ മഴയില്‍ ഈസ്റ്റ് എളേരി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വന്‍ കൃഷി നാശം. ഇന്നലെ വൈകുന്നേരം നാലോടെ ആഞ്ഞടിച്ച കാറ്റിലും മഴയിലും നല്ലോംപുഴ, കടുമേനി, മുണ്ടചീറ്റ, വെണ്ണിയക്കര പ്രദേങ്ങളിലാണ് നാശമുണ്ടായത്. മരങ്ങള്‍ വൈദ്യുതി ലൈനില്‍ പൊട്ടിവീണ് പ്രദേശങ്ങളില്‍ വൈദ്യുതി പൂര്‍ണമായും നിലച്ചു.
മുണ്ടചീറ്റയിലെ പോത്തേര രാധ, മണ്ണിത്തറ ബാലകൃഷ്ണന് എന്നിവരുടെ വീടിന് മുകളില്‍ മരം പൊട്ടിവീണ് മേല്‍ക്കൂര തകര്‍ത്തു. കടുമേനിയിലെ ഒരു കടയുടെ മുകളില്‍ ഇട്ടിരുന്ന ഷീറ്റുകള്‍ കാറ്റില്‍ പറന്നുപോയി. വെണ്ണിയക്കരയിലെ പാറശേരി തോമസിന്റെ അഞ്ച് തെങ്ങുകള്‍ ഒടിഞ്ഞുവീണു. ഇരുപതോളം റബറും നാല്പതോളം കമുകുകളും നശിച്ചു. നിരവധി ആളുകളുടെ റബര്‍, തെങ്ങ്, വാഴ മറ്റു മരങ്ങള്‍ എന്നിവയും നശിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."