HOME
DETAILS
MAL
കുമ്മനത്തിന്റേത് നിലവാരമില്ലാത്ത പരാമര്‍ശം: പി.കെ ശ്രീമതി
backup
April 07 2018 | 18:04 PM
കണ്ണൂര്‍: മെഡിക്കല്‍ കോളജിന് അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ആരോഗ്യമന്ത്രിയായിരിക്കെ താന്‍ അഴിമതി നടത്തിയിട്ടുണ്ടെന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്റെ പരാമര്‍ശം നിലവാരമില്ലാത്തതെന്ന് പി.കെ ശ്രീമതി എം.പി. താന്‍ അഴിമതി നടത്തിയിട്ടില്ല.
കോളജിന്റെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ നടന്നതും മെഡിക്കല്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചതും യു.ഡി.എഫ് ഭരണകാലത്താണ്.
2003ലായിരുന്നു കോളജിന് എസെന്‍ഷ്യാലിറ്റി സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. പിന്നീട് 2005ല്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ അംഗീകാരം ലഭിച്ച കോളജിന്റെ പ്രവര്‍ത്തനത്തില്‍ യാതൊരുതരത്തിലുള്ള അഴിമതിയും നടന്നിട്ടില്ലെന്നും അവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."