സെക്രട്ടേറിയറ്റില്‍ വീണ്ടും മാധ്യമവിലക്ക്
തിരുവനന്തപുരം: മെഡിക്കല്‍ കോളജ് ബില്‍ വിവാദമായിരിക്കുന്ന സാഹചര്യത്തില്‍ സെക്രട്ടേറിയറ്റില്‍ വീണ്ടും മാധ്യമവിലക്ക്. മീഡിയാ അക്രഡിറ്റേഷന്‍ കാര്‍ഡുള്ളവരെ മാത്രം അകത്തുകയറ്റിയാല്‍ മതിയെന്നാണ് സുരക്ഷാ ജീവനക്കാര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇതിനെതിരേ പ്രതിഷേധം ശക്തമായിട്ടുണ്ട്.
സെക്രട്ടേറിയറ്റിലെ എല്ലാ പ്രവേശന ഗേറ്റിലും പരിശോധന ശക്തമാക്കി. ഇന്നലെ സെക്രട്ടേറിയറ്റിലെത്തിയ സുപ്രഭാതം ലേഖകരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞിരുന്നു.
കമ്പനി ഐഡിന്റിറ്റി കാര്‍ഡ് കാണിച്ചപ്പോള്‍ ഇത് നിങ്ങളുടെ സ്ഥാപനത്തില്‍ കാണിച്ചാല്‍ മതിയെന്നും അക്രഡിറ്റേഷന്‍ കാര്‍ഡെവിടെ എന്നുമായിരുന്നു സുരക്ഷാ ഉദ്യോഗസ്ഥന്റെ ആക്രോശം.
കമ്പനി ഐ.ഡി കാണിച്ചാണ് മാധ്യമപ്രവര്‍ത്തകര്‍ പതിവായി സെക്രട്ടേറിയറ്റിനുള്ളില്‍ കയറിയിരുന്നത്.
സംസ്ഥാനത്ത് മീഡിയ അക്രഡിറ്റേഷനുള്ള മാധ്യമപ്രവര്‍ത്തകരുടെ എണ്ണം വളരെ കുറവാണ്.
സെക്രട്ടേറിയറ്റില്‍നിന്ന് രഹസ്യങ്ങള്‍ ചോരുന്നതിനെതിരേ ശക്തമായ നടപടിക്കാണ് സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഇതിന്റെ ഭാഗമായാണ് അക്രഡിറ്റേഷന്‍ ഉള്ളവര്‍ക്കുമാത്രം പ്രവേശനം നല്‍കിയാല്‍ മതിയെന്ന നിര്‍ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."