സുപ്രഭാതം ലേഖകനെ പൊലിസ് മര്‍ദിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്നു
മലപ്പുറം: സുപ്രഭാതം ലേഖകന്‍ എന്‍.സി ശെരീഫ് കിഴിശ്ശേരിയെ അരീക്കോട് സ്റ്റേഷനില്‍ പൊലിസ് മര്‍ദിച്ച കേസില്‍ അന്വേഷണം പുരോഗമിക്കുന്നു. ഇതിന്റെ ഭാഗമായി ഇന്നലെ ശെരീഫ് പൊലിസിനു മൊഴി നല്കി. ഉച്ചയോടെ ഡിവൈ.എസ്.പി ഓഫിസിലെത്തിയാണ് മൊഴി നല്‍കിയത്.
അരീക്കോട് പൊലിസ് സ്റ്റേഷനില്‍ വാര്‍ത്ത ശേഖരിക്കാനെത്തിയ ശെരീഫിനെ പൊലിസ് അകാരണമായി ലോക്കപ്പിലിട്ട് മര്‍ദിച്ചിരുന്നു. കഴിഞ്ഞ 25നായിരുന്നു കേസിനാസ്പദമായ സംഭവം. ഗെയില്‍ സമരവുമായി ബന്ധപ്പെട്ട വാര്‍ത്ത ശേഖരിക്കാനെത്തിയ ലേഖകനെ ഒന്നര മണിക്കൂര്‍ ലോക്കപ്പിലിട്ടു മര്‍ദിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ടു കഴിഞ്ഞ 26നാണ് ശെരീഫ് ജില്ലാ പൊലിസ് മേധാവിക്കു പരാതി നല്‍കിയിരുന്നത്. വിഷയത്തില്‍ ഏഴു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനായിരുന്നു പൊലിസ് മേധാവി അന്വേഷണ ചുമതലയുള്ള മലപ്പുറം ഡിവൈ.എസ്.പിക്കു നിര്‍ദേശം നല്‍കിയിരുന്നത്.
എന്നാല്‍, ഇന്നലെയാണ് പൊലിസ് മൊഴി രേഖപ്പെടുത്തിയത്. ഉടന്‍ തന്നെ അന്വേഷണ റിപ്പോര്‍ട്ട് തയാറാക്കി എസ്.പിക്കു സമര്‍പ്പിക്കുമെന്ന് ഡിവൈ.എസ്.പി ഓഫിസില്‍ നിന്ന് അറിയിച്ചു. ഗെയില്‍ സമരം, അരീക്കോട് സ്റ്റേഷനില്‍നിന്നു മയക്കുമരുന്ന് കേസിലെ പ്രതിയെ തുറന്നുവിട്ട സംഭവം എന്നിവയില്‍ വാര്‍ത്ത നല്‍കിയതിലുള്ള വിരോധമായിരുന്നു ശരീഫിനെതിരായ പൊലിസ് അതിക്രമം. മയക്കുമരുന്ന് കേസിലെ പ്രതിയെ തുറന്നുവിട്ടതിനു പൊലിസുകാര്‍ ഒരു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായും കഴിഞ്ഞ ദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."