സമസ്ത ആദര്‍ശ സമ്മേളനം: ജനസാഗരമായി ഉള്ളാള്‍
മംഗളൂരു:സമസ്ത 100 ാം വാര്‍ഷികത്തിന്റെ ഭാഗമായി 200 മേഖലകളില്‍ നടത്തുന്ന മേഖലാ സമ്മേളനങ്ങളുടെ ദേശീയതല ഉദ്ഘാടനം ജനലക്ഷങ്ങളെ സാക്ഷി നിര്‍ത്തി ഉള്ളാൡ നടന്നു.
ദക്ഷിണ കന്നഡ ജില്ലയിലെ ഉള്ളാളിലും അജയ്യ ശക്തിയായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുന്നേറുകയാണെന്ന സന്ദേശം നല്‍കിയാണ് ഇന്നലെ ഉള്ളാളില്‍ നടന്ന സമസ്ത ആദര്‍ശ സമ്മേളനം സമാപിച്ചത്.ഉള്ളാള്‍ സയ്യിദ് മദനി നഗര്‍ സമ്മേളനം തുടങ്ങുന്നതിന് മണിക്കൂറുകള്‍ക്കു മുന്‍പേ ജനസാഗരമായി മാറിയിരുന്നു.
സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി ഉദ്ഘാടനം നിര്‍വഹിച്ചു. നൂറാം വര്‍ഷത്തിലേക്ക് പ്രവേശിക്കുന്ന സമസ്തക്ക് ജനകീയതയും വിശ്വാസ്യതയും നേടാനായത് വിശുദ്ധരായ നേതൃത്വത്തിന്റെ സാന്നിധ്യമാണന്ന് ഡോ. ബഹാഉദ്ദീന്‍ മുഹമ്മദ് നദ്‌വി പറഞ്ഞു.
സമാപന സമ്മേളനം സയ്യിദ് സൈനുല്‍ ആബിദ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു മംഗലാപുരം ഖാസി ത്വാഖ അഹ്്മദ് മൗലവി അധ്യക്ഷനായി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ് മുഖ്യ പ്രഭാഷണം നടത്തി.
ഹാറൂണ്‍ അഹ്‌സനി ആ മുഖ പ്രഭാഷണം നിര്‍വഹിച്ചു. സത്താര്‍പന്തലൂര്‍, മുസ്തഫ അശ്‌റഫി കക്കുപ്പടി പ്രഭാഷണം നടത്തി
സമസ്ത കേന്ദ്ര മുശാവറ അംഗം എം.എ ഖാസിം മുസ്‌ലിയാര്‍, ഉള്ളാള്‍ ദര്‍ഗ പ്രസിഡന്റ് അബ്ദു റശീദ് ഹാജി. അമീര്‍ തങ്ങള്‍ കീഴൂര്‍, ഖാസിം ഫൈസി തോടാര്‍, ഹുസൈന്‍ ദാരിമി, എസ്.ബി മുഹമ്മദ് ദാരിമി, സൈന്‍ സഖാഫി, ജുനൈദ് മഖ്ദൂമി, ഇസ്മാഈല്‍ യമാനി, ആസിഫ് അബ്ദുല്ല . ഖലീല്‍ അംജദി, സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."