ഇടതിനെ തിരിഞ്ഞുകുത്തി സുധാകരന്റെയും വിജയരാഘവന്റെയും പ്രസ്താവനകള്‍
മലപ്പുറം: ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട സമരത്തിനു പിന്നില്‍ രാജ്യദ്രോഹികളാണെന്ന മന്ത്രി ജി. സുധാകരന്റെയും മുസ്‌ലിം തീവ്രവാദികളാണെന്ന എ. വിജയരാഘവന്റെയും പ്രസ്താവനയ്‌ക്കെതിരേ വ്യാപക പ്രതിഷേധം. രാഷ്ട്രീയ, സംഘടനാ വ്യത്യാസമില്ലാതെ രൂപീകരിച്ച സമരസമിതി നടത്തുന്ന പ്രതിഷേധത്തെയാണ് മന്ത്രിയും പാര്‍ട്ടി നേതാവും രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നത്.
ഇതിനെതിരേ സി.പി.എം പ്രവര്‍ത്തകര്‍ അടക്കമുള്ളവര്‍ രംഗത്തെത്തി. സാമൂഹ്യമാധ്യമങ്ങളിലും പ്രതിഷേധം വ്യാപകമാണ്. സമരം നടത്തിയതു രാജ്യദ്രോഹികളാണെന്നും കലാപമുണ്ടാക്കിയവരുടെ സാമ്പത്തിക സ്രോതസ് അന്വേഷിക്കുമെന്നുമായിരുന്നു മന്ത്രി ജി. സുധാകരന്റെ പ്രസ്താവന. സംഭവത്തില്‍ പാര്‍ട്ടി അണികളും വിമര്‍ശനവുമായി രംഗത്തെത്തിയതോടെ സി.പി.എം പ്രതിരോധത്തിലായി. എ.ആര്‍ നഗര്‍ സി.പി.എം ലോക്കല്‍ കമ്മറ്റി അംഗം മുനീര്‍ വലിയപറമ്പ് ഫേസ്ബുക്കിലൂടെ രൂക്ഷമായ ഭാഷയിലാണ് മന്ത്രിയെ വിമര്‍ശിച്ചത്.
വേങ്ങര തെരഞ്ഞെടുപ്പ് സമയത്ത് തന്റെ വീട്ടില്‍ പാര്‍ട്ടി യോഗം നടത്തിയതു തീവ്രവാദം പഠിപ്പിക്കാനാണോ എന്നായിരുന്നു മുനീറിന്റെ ചോദ്യം. മുനീറിന്റെ സഹോദരനും ഡി.വൈ.എഫ്.ഐ നേതാവും സി.പി.എം ജനപ്രതിനിധിയുമായ സമീറും സമരരംഗത്തു സജീവമായിരുന്നു. സമീറിനെ പൊലിസ് പിടികൂടുകയും ചെയ്തിരുന്നു.
മുന്‍പും മലപ്പുറം ജില്ലയ്‌ക്കെതിരേ ആരോപണങ്ങളുമായി സി.പി.എം നേതാക്കള്‍ രംഗത്തെത്തിയിരുന്നു. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടപ്പോള്‍ മലപ്പുറത്തിന്റെ ഉള്ളടക്കം വര്‍ഗീയമാണെന്നാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചിരുന്നത്. ഇതിനെതിരേയും വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. ഗെയില്‍ സമരത്തിനു നേതൃത്വം നല്‍കുന്നതു തീവ്രവാദികളാണെന്ന് എ. വിജയരാഘവനും പ്രസ്താവനയിറക്കിയിരുന്നു. സി.പി.എം നേതാക്കളുടെ നിരന്തര മലപ്പുറം വിരുദ്ധ പരാമര്‍ശം ദോഷം ചെയ്യുമെന്നാണ് പാര്‍ട്ടി അണികളുടെയും ജില്ലാ നേതാക്കളുടെയും വിലയിരുത്തല്‍.
അതേസമയം, ദേശീയപാത സര്‍വേയ്ക്കിടയിലെ സംഘര്‍ഷത്തില്‍ തീവ്രവാദ സാന്നിധ്യമില്ലെന്നും വികസന പ്രവര്‍ത്തനങ്ങള്‍ക്കു സംരക്ഷണം നല്‍കേണ്ടതു പൊലിസിന്റെ കടമയാണെന്നും ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ഇന്നലെ കൊച്ചിയില്‍ പറഞ്ഞു.
ഇടതുപക്ഷത്തിന് കളങ്കം; കേസ് പിന്‍വലിക്കണം: എ.എൈ.വൈ.എഫ്
മലപ്പുറം: ദേശീയപാത സര്‍വേയുടെ പേരില്‍ പൊലിസ് നടത്തിയ നരനായാട്ട് ഇടതുപക്ഷത്തിനു തീരാ കളങ്കമാണെന്ന് എ.എൈ.വൈ.എഫ് ജില്ലാ കമ്മിറ്റി.
പൊലിസ് അതിക്രമങ്ങളില്‍ പരുക്കേറ്റവര്‍ക്ക് ആവശ്യമായ നഷ്ടപരിഹാരം നല്‍കുകയും അവരുടെ പേരില്‍ അന്യായമായി രജിസ്റ്റര്‍ ചെയ്ത കേസുകള്‍ ഉപാധികളില്ലാതെ പിന്‍വലിക്കുകയും വേണമെന്നും കമ്മിറ്റി ആവശ്യപ്പെട്ടു
വിഷയത്തില്‍ മന്ത്രിമാരും നേതാക്കളും മലപ്പുറം ജില്ലയുടെ മതസൗഹാര്‍ദ പാരമ്പര്യത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തി നടത്തുന്ന പ്രസ്താവനകള്‍ അപലപനീയമാണെന്നും പ്രകോപനപരമായ പ്രസ്താവനകള്‍ കമ്യൂണിസ്റ്റ് മന്ത്രിമാര്‍ക്കും നേതാക്കള്‍ക്കും ചേര്‍ന്നതല്ലെന്നും യോഗം ചൂണ്ടിക്കാട്ടി.
ജില്ലാ പ്രസിഡന്റ് എം.കെ മുഹമ്മദ് സലീം അധ്യക്ഷനായി. സംസ്ഥാന സെക്രട്ടറി മഹേഷ് കക്കത്ത്, പി.ടി ഷറഫുദ്ദീന്‍, അഡ്വ. കെ.കെ സമദ്, ഷഫീര്‍ കിഴിശ്ശേരി എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."