കാട്ടുതീ: രണ്ടുവര്‍ഷത്തിനിടെ നശിച്ചത് 4,755 ഹെക്ടര്‍ വനഭൂമി
തിരുവനന്തപുരം: കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടയ്ക്ക് സംസ്ഥാനത്ത് കാട്ടുതീ മൂലം നശിച്ചത് 4755.27 ഹെക്ടര്‍ വനഭൂമി. ഇതുവഴി 2.76 ലക്ഷം രൂപയുടെ നഷ്ടമാണുണ്ടായതെന്നും വനംവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. തിരുവനന്തപുരം,കൊല്ലം, കോട്ടയം, തൃശൂര്‍, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലെ സര്‍ക്കിളുകളിലാണ് തീപിടിത്തമുണ്ടായത്. ഏറ്റവും കൂടുതല്‍ നഷ്ടം കോട്ടയം ഹൈറേഞ്ച് സര്‍ക്കിളിലാണ്. ഇവിടെ 1643.55 ഹെക്ടര്‍ വനഭൂമി നശിച്ചു. തിരുവനന്തപുരം അഗസ്ത്യവനം ബയോളജിക്കല്‍ പാര്‍ക്കില്‍ 43.31 ഹെക്ടര്‍, കൊല്ലം സതേണ്‍ സര്‍ക്കിളില്‍ 854.58 ഹെക്ടര്‍, കോട്ടയം ഹൈറേഞ്ച് സര്‍ക്കിളില്‍ 1643.55 ഹെക്ടര്‍, കോട്ടയം ഫീല്‍ഡ് ഡയറക്ടറുടെ സര്‍ക്കിളില്‍ 454.39 ഹെക്ടര്‍, തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളില്‍ 587.54 54 ഹെക്ടര്, പാലക്കാട് ഈസ്റ്റേണ്‍ സര്‍ക്കിളില്‍ 672.56 ഹെക്ടര്, പാലക്കാട് വൈല്‍ഡ് ലൈഫ് ഫീല്‍ഡ് ഡയറക്ടറുടെ സര്‍ക്കിളില്‍ 273.88 ഹെക്ടര്‍, കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിളില്‍ 225.46 ഹെക്ടര്‍ എന്നിങ്ങനെയാണ് മറ്റിടങ്ങളിലെ നാശനഷ്ടം. കാട്ടുതീ മൂലം ഏറ്റവും കൂടുതല്‍ സാമ്പത്തിക നഷ്ടമുണ്ടായത് തൃശൂര്‍ സെന്‍ട്രല്‍ സര്‍ക്കിളിലാണ്, 1.8 ലക്ഷം രൂപ.
വേനല്‍ കടുത്തതോടെ വനമേഖലയില്‍ കാട്ടുതീക്കുള്ള സാധ്യതയേറെയാണ്. നേരത്തേ വനത്തിനകത്ത് മഴവെള്ളം സംഭരിച്ചു നിര്‍ത്തുന്നതിന് നടപടികളെടുത്തിരുന്നു. വനമേഖലയില്‍ കാട്ടുതീയുണ്ടായാല്‍ ഉപഗ്രഹത്തിന്റെ സഹായത്തോടെ കണ്ടെത്തുന്നതിനുള്ള ഫോറസ്റ്റ് എയര്‍ അലര്‍ട്ട് സംവിധാനം ഫോറസ്റ്റ് അധികൃതര്‍ പ്രയോജനപ്പെടുത്തുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."