HOME
DETAILS
MAL
പ്രതിപക്ഷം രാജ്യത്ത് സമാധാനം തകര്‍ക്കുന്നുവെന്ന് ബി.ജെ.പി
backup
April 08 2018 | 12:04 PM
ന്യൂഡല്‍ഹി: രാജ്യത്ത് സമാധാനം തകര്‍ക്കുന്നതിനെയും അക്രമത്തെയും പ്രതിപക്ഷം പിന്തുണയ്ക്കുന്നുവെന്ന ആരോപണവുമായി ബി.ജെ.പി. കോണ്‍ഗ്രസ്, സമാജ്വാദി പാര്‍ട്ടി, ബി.എസ്.പി തുടങ്ങിയ പാര്‍ട്ടികള്‍ അക്രമത്തെ പിന്തുണയ്ക്കുന്നുവെന്ന് കേന്ദ്രമന്ത്രി രവി ശങ്കര്‍ പ്രസാദ് പറഞ്ഞു.
''ഞങ്ങളുടെ പാര്‍ട്ടി എസ്.സി, എസ്.ടി ആക്ട് ശാക്തീകരിക്കാന്‍ പ്രവര്‍ത്തിക്കുന്നു. ഇത് രാഹുല്‍ ഗാന്ധി എതിര്‍ക്കുന്നു. ബാബാസാഹെബ് അംബേദ്കറുടെ പേരില്‍ പ്രതിപക്ഷം രാഷ്ട്രീയം കളിക്കുന്നു''- അദ്ദേഹം പറഞ്ഞു.
ഏപ്രില്‍ രണ്ടിന് ദലിത് സംഘടനകള്‍ ഭാരത് ബന്ദ് നടത്തുകയും അന്നുണ്ടായ പൊലിസ് വെടിവയ്പ്പില്‍ എട്ടുപേര്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."