HOME
DETAILS

തോറ്റവര്‍ക്കും ചരിത്രമുണ്ട്

  
backup
April 08, 2018 | 5:17 PM

tottavarkkum-chrithram-und

സ്രഷ്ടാവ് ബഹുമാനിച്ച സൃഷ്ടിയാണ് മനുഷ്യന്‍ എന്ന് അവന്റെ ജൈവിക ഘടന തന്നെ വിളിച്ചറിയിക്കുന്നു. ആ ബഹുമാനത്തിന്റെ അര്‍ഹത മനുഷ്യനാവുക എന്നത് മാത്രമാണ്. 'മനുഷ്യാണാം മനുഷ്യത്വം'' എന്ന് അതിനെ ശ്രീ നാരായണ ഗുരു സംഗ്രഹിച്ചു. പക്ഷെ ,സവര്‍ണ രാഷ്ട്രീയവും സവര്‍ണ നാസ്തികതയും മനുഷ്യത്വത്തിന്റെ മൂല്യനിര്‍ണയത്തില്‍ മായം ചേര്‍ക്കുന്ന ചരിത്രപരമായ ആവര്‍ത്തന ദുരന്തങ്ങള്‍ നാലുപാടും സംഭവിച്ചുകൊണ്ടിരിക്കുകയാണ്. തീരാത്ത ദലിത് പിന്നോക്ക മര്‍ദന കഥകള്‍ ഭാരതത്തിന്റെ യശസിനെഅപകീര്‍ത്തിപ്പെടുത്തിക്കൊണ്ടിരിക്കുന്നു .
എന്നാല്‍ അവരോടും ദുര്‍ബലരോടുമായിരുന്നു എന്നും മതാത്മീക പക്ഷത്തിന്റെ മമത. ഭാരതം ലോകത്തിന് നല്‍കിയ ദര്‍ശനമാണ് ബുദ്ധമതം. അതിന്റെ ആചാര്യന്‍ ,കപില വസ്തുവിലെ സിദ്ധാര്‍ഥ രാജകുമാരന്‍ കൊട്ടാരത്തിന്റെ മട്ടുപ്പാവിലിരിക്കെ  ഒരിടയനും ആട്ടിന്‍പറ്റവുമായ ിപോകുന്നത് കാണാനിടയായി. പക്ഷെ, കൂട്ടത്തില്‍ മുടന്തുള്ള ഒരു കുഞ്ഞാട് കൂട്ടത്തിലെത്താനാവാതെ ഉഴറുന്നത് കണ്ട ഗൗതമന്‍ ഇറങ്ങിച്ചെന്ന് അതിനെ വാരിയെടുത്തു പരിചരിച്ചു. അതായിരുന്നു മനം മാറ്റത്തിന്റെ കാരണം.
ജന്മാര്‍ജിതമായ പദവികള്‍ (അരെൃശയലറ മേൃശയൗലേ െ) അടിസ്ഥാനത്തിലുള്ള സാമൂഹിക വിഭജനമാണ് ജാതിവ്യവസ്ഥ.
സമൂഹത്തില്‍ ഓരോ വ്യക്തിയും നിര്‍വഹിക്കുന്ന കര്‍മ ധര്‍മങ്ങള്‍ക്ക് പകരം സമൂഹമവന് തിരിച്ചുനല്‍കുന്ന പ്രത്യഭിവേതനങ്ങള്‍   നിശ്ചയിക്കുന്നതില്‍ വ്യക്തിപരമായ കഴിവുകള്‍ക്കോ പരിശ്രമങ്ങള്‍ക്കോ യാതൊരു സ്വാധീനവുമില്ല. മറിച്ച് അതെല്ലാം ജാതീയമായ പൂര്‍വ നിശ്ചയങ്ങളാണ് എന്നതാണ് ആ വ്യവസ്ഥ.  പരിണാമം പൂര്‍ണമാകാത്ത 'മുക്കാല്‍മനുഷ്യന്‍' എന്ന ശാസ്ത്രീയ വ്യാഖ്യാനത്തില്‍ കീഴാളനെ അവമതിക്കുന്ന പരാമര്‍ശം പോലും ഉണ്ടായിട്ടുണ്ട്.
' സൈന്റിഫിക്ക് റേസിസം' എന്നാണതിനെ പല നരവംശ ശാസ്ത്രജ്ഞരും വിശേഷിപ്പിച്ചത്.
'കറുപ്പ് ' എന്ന നിറത്തെ പോലും അംഗീകരിക്കാത്തവര്‍ അവരിലുണ്ട്.
കറുപ്പ് ഒരു നിറമല്ല ചിലര്‍ക്ക്, മറ്റു ചിലര്‍ക്ക് നിറമില്ലാത്ത അവസ്ഥയുടെ പേരാണ്, ശൂന്യതയുടെ പേരാകും ചിലപ്പോള്‍ കറുപ്പ്, കറുപ്പ് ഒരു നിറമാണോ എന്ന സംശയവും കൂടി അവശേഷിപ്പിക്കുമ്പോള്‍ വിവേചനം പൂര്‍ണതയിലെത്തുന്നു.
നവനാസ്തികന്മാരായ റിച്ചാര്‍ഡ് ഡോകിന്‍സ്, സാം ഹാരിസ് തുടങ്ങിയവര്‍ അതിനെ അംഗീകരിക്കുന്നുണ്ട്. പാവപ്പെട്ട ലേവി എന്ന ചെറുപ്പക്കാരനെ എപ്പോഴും ഒപ്പം കൂട്ടിയ ജീസസ് ക്രിസ്റ്റിനെ പ്രമാണിമാര്‍ പരിഹസിച്ചപ്പോള്‍
'രോഗിയോടൊപ്പമാണ് വൈദ്യന്‍' എന്ന് പ്രതികരിച്ചത് ബൈബിളിലുണ്ട്.
മനുഷ്യ ചരിത്രത്തില്‍ തുല്യതയില്ലാത്ത പീഡനങ്ങളും ഉച്ചനീചത്വങ്ങളും ഒരു വിഭാഗത്തിന്റെ മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ഉപാധിയായാണ് ഇന്ത്യയിലെ സവര്‍ണരിതിനെ പ്രയോഗിച്ചത്. ജീവിതത്തിന്റെ സകലതുറകളിലും അവഗണിക്കപ്പെട്ട താഴ്ന്ന ജാതിക്കാരന് മാനുഷിക മുഖം പോലും അനുവദിക്കപ്പെട്ടില്ല. അവരെ കാണുന്നതും തൊടുന്നതും കേള്‍ക്കുന്നതുമൊക്കെ സവര്‍ണന് അയിത്തവും അരോചകവുമായിരുന്നു.
എന്നാല്‍ അവന്റെ ദാസ്യവേലകളും ശുശ്രൂഷകളുമൊക്കെ വേണ്ടുവോളം അനുഭവിക്കാമെന്ന നിരര്‍ത്ഥക നയമാണ് ബ്രാഹ്മണര്‍ അനുധാവനം ചെയ്തുപോന്നത്. ബ്രാഹ്മണനില്‍ നിന്ന് ചുരുങ്ങിയത് 32 അടിയെങ്കിലും ശൂദ്രന്‍ അകന്നു നില്‍ക്കണമെന്ന പൊതുവെ മൃദുലമായ നയമാണ് കേരളത്തിലുണ്ടായിരുന്നതെങ്കില്‍ ഉത്തരേന്ത്യയില്‍ അവന്‍ വെള്ളം കുടിക്കാനാശ്രയിച്ച കിണര്‍ മാത്രമല്ല കടന്നുപോയ നിരത്തുകൂടി അശുദ്ധമാണെന്നും അതിനാല്‍ ശുദ്ധികലശാര്‍ത്ഥം മുട്ടില്‍ ഒരു ചൂല് കെട്ടാതെ അവര്‍ പൊതുനിരത്തുകളിലൂടെ നടന്നുപോവരുതെന്നുമുള്ള മൃഗീയനയമാണ്  പലയിടങ്ങളിലും അനുശാസിക്കപ്പെട്ടിരുന്നത്.
ജാതീയതയെന്നത് കാലക്രമേണ ഇന്ത്യന്‍ സമൂഹത്തില്‍ കടന്നുകൂടിയ ഒരു സാമൂഹിക ദുരാചാരമാണെന്നും ഹൈന്ദവതയെ അതിന്റെ പേരില്‍ പഴിചാരുന്നതിനര്‍ഥമില്ലെന്നും ആധുനിക പണ്ഡിതരില്‍ പലരും വിശദീകരിക്കാറുണ്ട്.  വേദഗ്രന്ഥങ്ങളില്‍ നിന്ന് ജാതീയതയെ ന്യായീകരിക്കുന്ന ഭാഗങ്ങളെ അടര്‍ത്തിയെടുക്കാന്‍ കഴിയുമെങ്കിലും ഹൈന്ദവ സംസ്‌കാരം ജാതി സങ്കല്‍പ്പത്തിന്റെ അഭാവത്തില്‍ അപൂര്‍ണമാണ്. വേദങ്ങള്‍, ആരണ്യകങ്ങള്‍, ഉപനിഷത്തുക്കള്‍, ഇതിഹാസങ്ങള്‍ എന്നിവയില്‍ ജാതിക്കനുകൂലമായി നിരവധി വാക്യങ്ങളുണ്ട്.
മൂലപ്രമാണങ്ങളിലൊന്നായ മനുസ്മൃതിയിലെ ഒരു വാക്യം ശ്രദ്ധേയമാണ്. 'ശൂദ്രന്‍ നിന്ദ, ഈര്‍ഷ്യത, അഹങ്കാരം തുടങ്ങിയ മനോദോഷങ്ങള്‍ വെടിഞ്ഞ് ബ്രാഹ്മണ, ക്ഷത്രിയ, വൈശ്യന്മാരെ ശുശ്രൂഷിക്കുകയും അതില്‍ നിന്നു കിട്ടുന്നതുകൊണ്ട് ജീവിക്കുകയും വേണം (മനുസ്മൃതി 1: 8191).  സവര്‍ണ ഹൈന്ദവസമൂഹത്തിലും വേദഗ്രന്ഥങ്ങളിലും  നിരന്നു കിടക്കുന്ന ഇത്തരം ജാതിചിന്തകളുടെ മനം മടുപ്പിക്കുന്ന അനുഭവങ്ങളാണ് പ്രശസ്ത പണ്ഡിതനും ബുദ്ധിജീവിയുമായ ബി. ആര്‍. അംബേദ്കറിന്റെ മനം മാറ്റത്തിന് കാരണമായതെന്ന് 'എന്തുകൊണ്ട് മതം മാറ്റം' എന്ന പുസ്തകത്തില്‍ പലയിടത്തും അദ്ദേഹം തുറന്നു കാണിക്കുന്നുണ്ട്.



ജാതീയദു:ഖങ്ങളും ദുരന്തങ്ങളും



തൊട്ടുകൂടായ്മ അടിമത്തത്തേക്കാള്‍ ഭീകരമാണെന്ന് പറഞ്ഞത്  ഇന്ത്യ കണ്ട എക്കാലത്തെയും വലിയ നിയമജ്ഞനായ ഇതേ ഡോ. ഭീം റാവു അംബേദ്കറാണ്. ഹിന്ദു ജാതീയ സങ്കല്‍പം കാരണം സമൂഹത്തിലെ അധഃസ്ഥിത വിഭാഗമായി തീര്‍ന്നവരാണ് രാജ്യത്തെ ദലിതുകള്‍. ഹിന്ദുക്കള്‍ക്കിടയിലെ ജാതീയതയും സവര്‍ണാധിപത്യവും ഏറെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ടെങ്കിലും ഉത്തരേന്ത്യന്‍ മുസ്‌ലിം ക്രിസ്ത്യന്‍ സമുദായങ്ങള്‍ക്കിടയിലും തൊട്ടുകൂടായ്മയും ജാതീയതയും വളരുന്നു എന്നത് ഇന്ത്യന്‍ സാക്ഷ്യമാണ്. അടിസ്ഥാനപരമായി ഇസ്‌ലാമും ക്രിസ്തുമതവും ജാതീയതയെയോ വംശീയതയെയോ പ്രോത്സാഹിപ്പിക്കുന്നില്ലെന്ന് മാത്രമല്ല അതിനെ ശക്തമായി വിമര്‍ശിക്കുകയും ചെയ്യുന്നു. ഇസ്‌ലാമിലോ ക്രിസ്തുമതത്തിലോ ഒരു സാമൂഹ്യക്രമമായി ജാതീയത കടന്നുവരുന്നുമില്ല. എന്നാല്‍ ഒരു സാമൂഹ്യ അനാചാരമെന്ന രീതിയിലാണ് മുസ്‌ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്കിടയില്‍ അത് നിലനില്‍ക്കുന്നത്. ഇരു സമുദായങ്ങളിലെയും പ്രമാണിമാരും ധനാഢ്യരുമായ വിഭാഗങ്ങളാണ് അതിന്റെ പ്രയോക്താക്കളായി വര്‍ത്തിക്കുന്നത്.
ജാതീയതയുടെ ദുരന്തങ്ങളെ  ഇല്ലാതാക്കുവാന്‍ ഇസ്‌ലാമിക ജ്ഞാനബോധത്തിലൂന്നിയേ  പരിഹാരം  സാധ്യമാവൂ എന്ന തിരിച്ചറിവാണ്, കേരള തിയ്യ യൂത്ത് ലീഗ്  1936 ല്‍  'അസവര്‍ണര്‍ക്ക് നല്ലത് ഇസ്‌ലാം '  എന്ന തലക്കെട്ടില്‍ ഒരു ലഘുപുസ്തകം പുറത്തിറക്കുന്നതിലേക്ക് നയിച്ചത്.
അക്കാലത്തെ കീഴാള ബുദ്ധിജീവികളും നേതാക്കളുമായിരുന്ന കെ.സുകുമാരന്‍, ഡോ. കെ. പി തയ്യില്‍, പി.കെ കുഞ്ഞുരാമന്‍, കെ.അയ്യപ്പന്‍, എ.കെ ഭാസ്‌കരന്‍ എന്നിവരുടെ ലേഖന സമാഹാരമാണ് ഈ പുസ്തകം. മുപ്പതുകളിലെ കേരളത്തിലെ സാമൂഹികാന്തരീക്ഷം പഠനവിധേയമാക്കുന്നവര്‍ക്കുള്ള ഏറ്റവും നല്ല സോഷ്യല്‍ ലബോറട്ടറിയാണ് ഈ പുസ്തകം.1988ല്‍ കേരള ദലിത് സാഹിത്യ അക്കാദമി പുസ്തകം പുനഃപ്രസിദ്ധീകരിച്ചു.
അക്കാലത്ത് പുസ്തകം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടെങ്കിലും പിന്നീട് അത് വിവാദത്തിലേക്കാണ് ചെന്നെത്തിയതെന്നത് ദൗര്‍ഭാഗ്യകരമാണ്. സാമുദായിക ധ്രൂവീകരണം അപകടകരമായ സമകാലിക ദുരവസ്ഥയില്‍  മുപ്പതുകളിലെ പുസ്തകം ക്രിയാത്മകമായ ചര്‍ച്ചക്ക് വഴിയൊരുക്കില്ലെന്നത് നേരാണ്.
കൊച്ചി മഹാരാജാവിന്റെ പ്രജാസഭയിലെ അംഗമായിരുന്നു പണ്ഡിറ്റ് കറുപ്പന്‍. രാജസദസിലെ ഒരു ചടങ്ങിലേക്ക് ജാതിയുടെ പേരില്‍ കറുപ്പനെ ക്ഷണിച്ചില്ല. എന്നാല്‍ കുറച്ച് കാലം മുമ്പ് ഇസ്‌ലാം മതം സ്വീകരിച്ച പുലയ സമുദായംഗത്തെ ക്ഷണിക്കുകയും ചെയ്തു. ഇസ്‌ലാം മതം സ്വീകരിച്ച പല താഴ്ന്ന ജാതിക്കാര്‍ക്കും സവര്‍ണരുടെയും മറ്റും വീടുകളില്‍ പ്രവേശനം ലഭിച്ചിരുന്നു. സവര്‍ണരുടെ വഴിയില്‍ നിന്ന് മാറിനടക്കേണ്ട ഗതികേട് അവര്‍ക്കുണ്ടായിരുന്നില്ല.'
ഇതിനെപ്പറ്റി പണ്ഡിറ്റ് കറുപ്പന്‍ ഇങ്ങനെയാണ് എഴുതിയത്

'അല്ലാ ഇവനിന്നൊരു
പുലയനല്ലേ
അള്ളാ മതം നാളെ
സ്വീകരിച്ചാല്‍
ഇല്ലാ തടസ്സം
ഇല്ലില്ലായിടത്തും പോകാം
ഇല്ലത്തും പോയിടാം
ജ്ഞാനപ്പെണ്ണേ, നോക്ക്
സുന്നത്തും മാഹാത്മ്യം
യോഗപ്പെണ്ണേ' .

ഈയൊരു സാമൂഹിക യാഥാര്‍ഥ്യത്തെ കുമരാനാശാന്‍ ഇങ്ങനെ കവിതയാക്കി:

'എത്രയോ ദൂരം വഴിതെറ്റി നില്‍ക്കേണ്ടോ
രേഴച്ചെറുമന്‍ പോയി തൊപ്പിയിട്ടാല്‍
ചുറ്റും അവനെത്തിച്ചാരത്തിരുന്നിടാം
ചെറ്റും പേടിക്കേണ്ട തമ്പുരാരേ
ഇത്ര സുലഭാശ്ചര്യവുമായി സിദ്ധിക്കും സ്വാതന്ത്യ
സൗഖ്യമെങ്കില്‍ ബുദ്ധിയുള്ളോരിങ്ങാ
ശ്രേയസ്സുപേക്ഷിച്ചു ബദ്ധരായ്
മേവുമോ ജാതിമേലില്‍ '

കീഴാള വിമോചന പ്രത്യയശാസ്ത്രമായി ഇസ്‌ലാമിനെ മനസ്സിലാക്കിയ അക്കാലഘട്ടത്തിലെ ദലിത്, കീഴാള നേതാക്കള്‍ ഇസ്‌ലാമിന്റെ മഹത്വം മനസ്സിലാക്കി. എന്നാല്‍ അത് കേവലം വോട്ട് വര്‍ധിപ്പിക്കാനുള്ള അംഗസംഖ്യ പരീക്ഷണമായിരുന്നില്ല, മറിച്ച് മനുഷ്യനായി സാമൂഹികാംഗീകാരം നേടാനുള്ള മാനസിക തയാറെടുപ്പായിരുന്നു മതപരിവര്‍ത്തനം. സമുദായത്തിന്റെ അംഗബലം വര്‍ധിപ്പിക്കാനുള്ള മാര്‍ഗമായി മുസ്‌ലിം നേതാക്കളും അതിനെ കണ്ടിരുന്നില്ല.
തമിഴ്‌നാട്ടില്‍ മീനാക്ഷിപുരം എന്നൊരു ഗള്ളി ഉണ്ടായിരുന്നു.ദലിത് ഹിന്ദുക്കളുടെ നാട്. അവരില്‍ പെട്ട ഒരു സ്ത്രീ ഇസ്‌ലാമാശ്ലേഷിക്കപ്പെടുകയുണ്ടായി.അവരാകട്ടെ അവരിലെ അവശയായിരുന്നു.
പക്ഷെ അവര്‍ മരണപ്പെട്ടപ്പോള്‍ പരിസര പ്രദേശങ്ങളിലെ മുസ്‌ലിം ബഹുജനങ്ങള്‍ അവരുടെ കുടിലിലേക്ക് സംഘം സംഘമായി വന്ന് ആദരപൂര്‍വം സംസ്‌കരണ ചടങ്ങുകള്‍ നടത്തി. ഈ മാനുഷിക സമത്വത്തില്‍ ആകൃഷ്ടരായി ആ ഗള്ളി നിവാസികള്‍ ഒന്നടങ്കം മുസ്‌ലിംകളായി. ഇന്ന് ആ പ്രദേശം ' റഹ്മത് നഗര്‍ ' ആണ്.
ആത്മീകമായ പദവി വ്യത്യാസങ്ങള്‍ ഇസ്‌ലാമില്‍ ഉണ്ട്. ഒരു വിഭാഗത്തെ ഉന്നതന്മാരാക്കുന്നതിന് വേണ്ടി മറ്റൊരു വിഭാഗത്തെ അധമന്മാരാക്കുന്നതാണ്  ആക്ഷേപാര്‍ഹം . സംവരണം ചെയ്യപ്പെട്ട തൊഴിലോ പദവിയോ ഇസ്‌ലാമില്‍ ഇല്ല. ആദിപാപഭാരമോ മുജ്ജന്മ ശാപമോ ഇല്ല. നവനാസ്തികരായ പലരും ആക്ഷേപിക്കുന്ന ഒന്ന് വിവാഹച്ചേര്‍ച്ചാ വകുപ്പാണ്.
അതിന്റെ യാഥാര്‍ഥ്യം സമൂഹത്തില്‍ തെറ്റിദ്ധരിപ്പിക്കപ്പെട്ടു കൊണ്ടിരിക്കുന്നു .
ഇസ്‌ലാം പ്രകൃതിമതമാണ്. സമൂഹത്തില്‍  അറബികള്‍ക്കിടയില്‍ നിലനിന്നിരുന്ന പല രീതികളെയും അതിലെ നന്മകള്‍ മുന്‍നിര്‍ത്തി ഇസ്‌ലാം അംഗീകരിച്ചു മതനിയമത്തിന്റെ ഭാഗമാക്കിയിട്ടുണ്ട്. ചേലാകര്‍മവും വിവാഹച്ചേര്‍ച്ചയും അതില്‍ പെട്ടതാണ്.
ഒരു സാഹചര്യത്തില്‍ വളര്‍ന്ന കുട്ടി പൂര്‍ണമായും വിഭിന്നമായ മറ്റൊരു സാഹചര്യത്തിലേക്ക് പറിച്ചുനടപ്പെട്ടാല്‍ മാനസിക ദുരിതവും ദാമ്പത്യ ദുരന്തവുമാകും ഫലം. അതൊഴിവാക്കാനാണ് കുഫ്‌വ് വ്യവസ്ഥയാക്കിയത്.  മറിച്ച് സമാന സാഹചര്യമാണെങ്കില്‍ ബന്ധം സ്വഛന്ദമാവുകയും ചെയ്യും.
ഈ യാഥാര്‍ഥ്യം ഇന്നും എന്നും എല്ലാ സമൂഹവും സ്വന്തം ആളുകളുടെ വിവാഹ വിഷയത്തില്‍ പാലിക്കുന്ന ഒന്നാണ്. അത് മാനസികാവകാശങ്ങള്‍ പരിഗണിച്ച് മനുഷ്യന്റെ മൂല്യമുയര്‍ത്തുന്ന ശ്ലാഘനീയ വ്യവസ്ഥയാണ്.









Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കെ.പി.സി.സി പുനഃസംഘടന; ജംബോ പട്ടിക വന്നിട്ടും തീരാതെ അതൃപ്തി

Kerala
  •  3 minutes ago
No Image

ഒരു ബന്ദിയുടെ കൂടി മൃതദേഹം വിട്ടുനല്‍കി, ബന്ദികളെ കൊല്ലുന്നത് ഇസ്‌റാഈല്‍ തന്നെയെന്ന് ഹമാസ്; സഹായം എത്തിക്കുന്നത് തടഞ്ഞ് സയണിസ്റ്റുകള്‍

International
  •  9 minutes ago
No Image

ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പ്; സ്വമേധയാ കേസെടുത്ത് സുപ്രീം കോടതി

National
  •  24 minutes ago
No Image

മുഖ്യമന്ത്രി പിണറായി വിജയന് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദിന്റെ സ്വീകരണം

bahrain
  •  28 minutes ago
No Image

കേരളത്തിൽ ഇന്നും ശക്തമായ മഴക്ക് സാധ്യത; ഒമ്പത് ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  an hour ago
No Image

മലയാളി വ്യാപാരിയെ ആക്രമിച്ച് 10 ലക്ഷം കൊള്ളയടിച്ച കേസ്; ഹെഡ് കോണ്‍സ്റ്റബിളടക്കം 5 പേര്‍ പിടിയില്‍

National
  •  8 hours ago
No Image

വിദ്യാർഥികളുടെ അവകാശങ്ങൾക്കെതിരെ ചട്ടങ്ങൾ ഉണ്ടാക്കാൻ ഒരു സ്കൂൾ മാനേജ്മെന്റിനും അധികാരമില്ല; വി ശിവൻകുട്ടി

Kerala
  •  9 hours ago
No Image

പള്ളുരുത്തി സെന്റ് റീത്താസ് സ്കൂളിലെ ശിരോവസ്ത്ര വിലക്ക്: ഒരു മുഴം തുണി കണ്ടാൽ എന്തിനാണ് ഇത്ര പേടി? നിർഭാഗ്യകരമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

Kerala
  •  9 hours ago
No Image

ഡൽഹി ഹസ്രത്ത് നിസാമുദ്ദീൻ റെയിൽവേ സ്റ്റേഷനിൽ വന്ദേഭാരത് ജീവനക്കാർ തമ്മിൽ ഏറ്റുമുട്ടൽ; കുടിവെള്ളത്തെ ചൊല്ലിയുള്ള തർക്കം കലാശിച്ചത് കൂട്ടത്തല്ലിൽ; വീഡിയോ വൈറൽ

National
  •  9 hours ago
No Image

മാലിദ്വീപിലെ പ്രവാസികൾക്ക് കനത്ത തിരിച്ചടി; റെമിറ്റൻസ് നയം വീണ്ടും കടുപ്പിച്ച് എസ്.ബി.ഐ; പന്ത്രണ്ടായിരത്തിലധികം തൊഴിലാളികളുടെ ഭാവി ആശങ്കയിൽ

International
  •  9 hours ago