HOME
DETAILS

സാന്ത്വനവുമായി മെഡി. കോളജ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ്

  
backup
April 09 2018 | 02:04 AM

%e0%b4%b8%e0%b4%be%e0%b4%a8%e0%b5%8d%e0%b4%a4%e0%b5%8d%e0%b4%b5%e0%b4%a8%e0%b4%b5%e0%b5%81%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%ae%e0%b5%86%e0%b4%a1%e0%b4%bf-%e0%b4%95%e0%b5%8b%e0%b4%b3


ചേവായൂര്‍: പ്രതീക്ഷയറ്റ ജീവനുകള്‍ക്ക് ആശയും ആശ്രയവുമായി മെഡിക്കല്‍ കോളജ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം കാല്‍ നൂറ്റാണ്ടിലേക്ക്. രോഗികള്‍ക്ക് ആവശ്യമായ ചികിത്സയും പരിചരണവും ആരുടേയും ഔദാര്യമല്ല അവരുടെ അവകാശം തന്നെയാണ് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് പാലിയേറ്റിവ് കെയറിന്റെ പ്രവര്‍ത്തനം.
ലോകാരോഗ്യ സംഘടനയുള്‍പ്പെടെ നിരവധി ആരോഗ്യ കേന്ദ്രങ്ങളുടെ അംഗീകാരവും പ്രശംസയും നേടിയ പാലിയേറ്റീവ് കെയര്‍ സെന്റര്‍ 25 വര്‍ഷത്തിനിടെ ആയിരക്കണക്കിനു രോഗികള്‍ക്ക് സാന്ത്വനമേകിയിട്ടുണ്ട്. മെഡിക്കല്‍ കോളജിലെ കാന്‍സര്‍ സെന്ററിനു സമീപം 1993 ല്‍ സാന്ത്വന ചികിത്സയുടെ ഒ.പി വിഭാഗം പ്രവര്‍ത്തിച്ചുതുടങ്ങി. ചെസ്റ്റ് ആശുപത്രിക്ക് സമീപം 2003ല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പാലിയേറ്റീവ് മെഡിസിന്‍ എന്നപേരില്‍ കിടത്തി ചികിത്സയും ആരംഭിച്ചു. വിദഗ്ധ പരിചരണവും നിരന്തര ശ്രദ്ധയും ആവശ്യമുള്ള രോഗികളെയാണ് കിടത്തി പരിചരിക്കുന്നത്. മാറാരോഗങ്ങളുമായി മരണത്തെ മുഖാമുഖം കാണുമ്പോള്‍ മതിയായ പരിചരണം ലഭിക്കാതെ പോകുന്നവര്‍ക്ക് ജീവല്‍സ്പര്‍ശം തന്നെയാണ് പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി.
അര്‍ബുദ രോഗികള്‍, വൃക്ക രോഗികള്‍, നട്ടെല്ലിനു ക്ഷതമേറ്റ് കിടപ്പിലായവര്‍, ശ്വാസകോശ രോഗമുള്ളവര്‍, എയ്ഡ്‌സ് രോഗികള്‍ തുടങ്ങി വാര്‍ധക്യ രോഗത്താല്‍ ബുദ്ധിമുട്ടനുഭവിക്കുന്നവര്‍ വരെ സാന്ത്വന പരിചരണം തേടി ഇവിടെയെത്തുന്നുണ്ട്. ചികിത്സയ്ക്കായി ആശുപത്രിയില്‍ പോകാന്‍ സാധിക്കാത്ത രോഗികളെ മരുന്നും മറ്റ് ഉപകരണങ്ങളുമായി വീടുകളിലെത്തി അവരെ പരിചരിക്കുന്ന മെഡിക്കല്‍ സംഘമാണ് പാലിയേറ്റീവ് സംരംഭത്തിന്റെ വലിയ സവിശേഷത.
തിങ്കള്‍ മുതല്‍ ശനി വരെ രണ്ടു യൂനിറ്റുകളായാണ് ഗൃഹകേന്ദ്രീകൃത പരിചരണം നടക്കുന്നത്. അരക്കു താഴെ തളര്‍ന്നു വീടുകളില്‍ കഴിയുന്നവരെ സാമ്പത്തിക നേട്ടത്തോടെയുള്ള സ്വയംതൊഴില്‍ പരിശീലനവും ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നടന്നുവരുന്നു. രോഗത്താല്‍ സാമ്പത്തിക പ്രയാസം അനുഭവിക്കുന്നവര്‍ക്ക് മാസംതോറും ഭക്ഷണസാധനങ്ങളും രോഗികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസ സഹായവും നല്‍കുന്നുണ്ട്. ഇന്ത്യയിലും വിദേശത്തുമുള്ള ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പാലിയേറ്റീവ് പരിചരണത്തില്‍ പരിശീലനം ഇവിടെ നിന്ന് നല്‍കിവരുന്നു.
25വര്‍ഷത്തിനിടയില്‍ നിരവധി കോളജ് വിദ്യാര്‍ഥികളാണ് ഇവിടെനിന്ന് സാന്ത്വന പരിശീലനം കഴിഞ്ഞിറങ്ങിയത്. തീര്‍ത്തും സൗജന്യമായി രോഗീപരിചരണം നടത്താന്‍ പാലിയേറ്റിവ് സെന്ററിന് സാധിച്ചത് സുമനസുകളുടെ സഹായം കൊണ്ടാണ്. 1000 രൂപ വാര്‍ഷിക അംഗത്വ ഫീസിലൂടെ ആര്‍ക്കും ഈ പ്രവര്‍ത്തനത്തിന്റെ ഭാഗമാകാം. കാല്‍ നൂറ്റാണ്ട് കാലം ദുരിതമനുഭവിച്ചവര്‍ക്കൊപ്പം താങ്ങും തണലുമായി പ്രവര്‍ത്തിച്ച പാലിയേറ്റീവ് കെയര്‍ സൊസൈറ്റി ജനകീയ പങ്കാളിത്തത്തോടെ തുടര്‍പ്രവര്‍ത്തനത്തിനൊരുങ്ങുകയാണ്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; രണ്ടു ദിവസത്തിനിടെ കൂട്ടക്കൊല ചെയ്തത് 120 പേരെ

International
  •  20 days ago
No Image

വിദ്യാര്‍ഥികള്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ തടയാന്‍ വഴികള്‍ തേടി മദ്രാസ് ഹൈക്കോടതി

National
  •  20 days ago
No Image

കൊച്ചിയില്‍ ഡെങ്കിപ്പനി ബാധിച്ച് വിദേശി മരിച്ചു

Kerala
  •  20 days ago
No Image

അങ്കണവാടിയില്‍ നിന്ന് വീണ കുഞ്ഞിന് ഗുരുതര പരുക്ക്; വിവരം വീട്ടുകാരെ അറിയിച്ചില്ല, ബാലാവകാശ കമ്മിഷന്‍ കേസെടുത്തു

Kerala
  •  20 days ago
No Image

'ഉക്രൈനിലേക്ക് പുതിയ അതിശക്ത മിസൈലുകള്‍' മുന്നറിയിപ്പുമായി റഷ്യ 

International
  •  20 days ago
No Image

രാഹുല്‍ മാങ്കൂട്ടത്തില്‍ പുതുപ്പള്ളിയില്‍; ഉമ്മന്‍ചാണ്ടിയുടെ കല്ലറയില്‍ പുഷ്പാര്‍ച്ചന നടത്തി

Kerala
  •  20 days ago
No Image

നേരിട്ട അതിക്രമത്തിന് നീതി വേണം; നടന്മാര്‍ക്കെതിരായ പരാതി പിന്‍വലിക്കില്ലെന്ന് നടി

Kerala
  •  20 days ago
No Image

ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഒരു വനിതാ ബന്ദി കൊല്ലപ്പെട്ടെന്ന് ഹമാസ്

International
  •  20 days ago
No Image

ഏതെങ്കിലും തരത്തില്‍ തളര്‍ത്താന്‍ നോക്കണ്ട, സരിന്‍ തിളങ്ങുന്ന നക്ഷത്രമെന്ന് എ.കെ ബാലന്‍

Kerala
  •  20 days ago
No Image

ഷാഹി ജുമാ മസ്ജിദ് സര്‍വേ: എതിര്‍പ്പുമായി ജനക്കൂട്ടം; പ്രതിഷേധക്കാര്‍ക്ക് നേരെ ലാത്തിച്ചാര്‍ജും കണ്ണീര്‍വാതകവും പ്രയോഗിച്ച് പൊലിസ്

National
  •  20 days ago