ഐ.എ.എസുകാര്‍ താഴേക്കിടയിലുള്ളവരെ സംരക്ഷിക്കണം: ഗവര്‍ണര്‍
തിരുവനന്തപുരം: സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ സമൂഹത്തിലെ താഴേക്കിടയിലുള്ളവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ മുന്‍ഗണന നല്‍കണമെന്ന് ഗവര്‍ണര്‍ പി സദാശിവം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കിയ കണ്‍ഫേഡ് ഐ.എ.എസ് ഓഫിസര്‍മാര്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ഉദ്യോഗസ്ഥ തലവന്‍ എന്ന നിലയില്‍ തീരുമാനങ്ങളെടുക്കുമ്പോള്‍ കര്‍ഷകരുടേയും തൊഴിലാളികളുടേയും സംരക്ഷണം ഉറപ്പുവരുത്തണം. വില്ലേജ്തലത്തില്‍ നിന്നുള്ള പുരോഗമനമാണ് സിവില്‍ സര്‍വിസ് ഉദ്യോഗസ്ഥര്‍ ലക്ഷ്യമിടേണ്ടത്. സാധാരണക്കാരനെ ബാധിക്കുന്ന ഫയലുകള്‍ വൈകിപ്പിക്കുന്നത് സമൂഹത്തിനോടുള്ള നീതിനിഷേധമാണ്. വ്യക്തവും ധീരവും മാതൃകാപരവുമാവണം ഉത്തരവുകളെന്ന് ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു. എട്ട് സംസ്ഥാനങ്ങളില്‍നിന്ന് 34പേരാണ് ഐ.എം.എയുടെ ട്രെയിനിങ് പൂര്‍ത്തിയാക്കിയത്. ഒന്നര മാസമായിരുന്നു ട്രെയിനിങ്. മസ്‌കറ്റ് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ ചീഫ് സെക്രട്ടറി എസ്.എം വിജയാനന്ദ് അധ്യക്ഷനായി. ഐ.എം.ജി ഡയറക്ടര്‍ ജനറല്‍ സത്യജീത് രാജന്‍ സ്വാഗതം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."