കെട്ടിട നികുതി വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണം: ബില്‍ഡിങ് ഓണേര്‍സ് അസോ.
കണ്ണൂര്‍: എല്ലാവര്‍ഷവും കെട്ടിട നികുതി അഞ്ചുശതമാനം വര്‍ധിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്നും വാടക കെട്ടിട നിയന്ത്രണ നിയമം ഉടന്‍ നടപ്പാക്കണമെന്നും കേരള ബില്‍ഡിങ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ജില്ലാസമ്മേളനം ആവശ്യപ്പെട്ടു.
സമ്മേളനം മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെട്ടിട ഉടമകളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയാവുന്ന രീതിയില്‍ ഇടപെടല്‍ നടത്തുമെന്ന് മന്ത്രി പറഞ്ഞു. പ്രതിനിധി സമ്മേളനം പി.കെ ശ്രീമതി എം.പി ഉദ്ഘാടനം ചെയ്തു.
കെ. സലാഹുദ്ദീന് അധ്യക്ഷനായി. ഡെപ്യൂട്ടി മേയര്‍ പി.കെ രാഗേഷ്, ഇല്ല്യാസ് വടക്കന്‍, എ.ടി അബ്ദുല്‍ സലാം സംസാരിച്ചു.
ഭാരവാഹികളായി കെ. സലാഹുദ്ദീന് (പ്രസിഡന്റ്), കെ.എം ഇബ്രാഹിം (ജനറല്‍ സെക്രട്ടറി), എ.ടി അഷ്റഫ്, ജാവേദ് മൈലാഞ്ചി (വൈസ് പ്രസിഡന്റ്), അബ്ദുല്‍ ഖാദര്‍ തലശ്ശേരി, എന്‍. ജയചന്ദ്രന് (ജോ. സെക്രട്ടറി), കെ. നാസര്‍ (ട്രഷറര്‍) തെരഞ്ഞെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."