HOME
DETAILS

തുച്ഛമായ വേതനം തിരസ്‌കരിച്ച് കോടതി ജീവനക്കാരുടെ പ്രതിഷേധം

  
backup
April 09 2018 | 03:04 AM

%e0%b4%a4%e0%b5%81%e0%b4%9a%e0%b5%8d%e0%b4%9b%e0%b4%ae%e0%b4%be%e0%b4%af-%e0%b4%b5%e0%b5%87%e0%b4%a4%e0%b4%a8%e0%b4%82-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%b8%e0%b5%8d%e2%80%8c%e0%b4%95%e0%b4%b0%e0%b4%bf

 

മഞ്ചേരി: അധിക ജോലിക്കു മതിയായ വേതനം ലഭിക്കുന്നില്ലെന്നു ചൂണ്ടിക്കാട്ടി കോടതി ജീവനക്കാരുടെ പ്രതിഷേധം. കേസ് തീര്‍പ്പാക്കുന്നതിന്റെയും സാധാരണക്കാരനു നീതി ഉറപ്പാക്കുന്നതിന്റെയും ഭാഗമായി അവധി ദിനങ്ങളില്‍ നടത്തുന്ന പ്രത്യേക അദാലത്തിനു മതിയായ വേതനം നല്‍കാത്തതിലാണ് അദാലത്ത് ദിനമായ ഇന്നലെ തുച്ഛമായ വേതനം തിരസ്‌കരിച്ച് കോടതി ജീവനക്കാര്‍ പ്രതിഷേധിച്ചത്.
ക്ലര്‍ക്കിന്റെയും ടൈപ്പിസ്റ്റിന്റെയും ജോലി ചെയ്യുന്നവര്‍ക്ക് 200 രൂപയും പ്രോസസ് സെര്‍വര്‍, കോര്‍ട്ട് കീപ്പര്‍മാര്‍ എന്നിവര്‍ക്ക് 150 രൂപയുമാണ് നല്‍കുന്നത്. വിദൂരങ്ങളില്‍നിന്നു വരുന്ന ജീവനക്കാര്‍ക്ക് ഈ തുക യാത്രാകൂലിക്കുപോലും തികയില്ലെന്ന വിമര്‍ശനമാണുയരുന്നത്. അദാലത്ത് ദിനങ്ങളില്‍ ജോലി ചെയ്യുന്ന മറ്റ് ഓഫിസര്‍മാരുടെയും അഭിഭാഷകരുടെയും വേതനം കാലാനുസൃതമായി പരിഷ്‌കരിച്ചപ്പോള്‍ ജീവനക്കാരുടെ വേതന വര്‍ധനവ് അനുമതി ലഭിച്ചില്ലെന്ന കാരണം പറഞ്ഞു നീട്ടിക്കൊണ്ടുപോകുകയാണെന്നും ജീവനക്കാര്‍ ആരോപിച്ചു.
ഓഫിസര്‍മാരുടേതു 500 രൂപയില്‍നിന്ന് ആയിരമായും അഭിഭാഷകരുടേത് 400ല്‍നിന്ന് 800 രൂപയായും നേരത്തെ വര്‍ധിപ്പിച്ചിരുന്നു. ഇതിനു ശേഷവും ഓഫിസര്‍മാരുടെ വേതനം 3,000 രൂപയായും അഭിഭാഷകരുടേത് 2,400 രൂപയായും വര്‍ധിപ്പിച്ചപ്പോഴും ജീവനക്കാരുടെത് പഴയ നിരക്കില്‍ ഒതുങ്ങി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നീതി നിഷേധിക്കാന്‍ പാടില്ല; ദിവ്യയ്ക്ക് ജാമ്യം ലഭിച്ചതില്‍ സന്തോഷമെന്ന് പി.കെ ശ്രീമതി

Kerala
  •  a month ago
No Image

ലൗ ജിഹാദ്, ഹിന്ദു രാഷ്ട്ര പരാമര്‍ശങ്ങള്‍; ആള്‍ദൈവം ബാഗേശ്വര്‍ ബാബയുടെ അഭിമുഖം നീക്കം ചെയ്യാന്‍ ന്യൂസ് 18നോട് എന്‍.ബി.ഡി.എസ്.എ

National
  •  a month ago
No Image

'മഞ്ഞപ്പെട്ടി, നീലപ്പെട്ടി എന്നൊക്കെ പറഞ്ഞ് ആളുകളുടെ കണ്ണില്‍ പൊടി ഇടരുത്'; ജനകീയ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്ന് എന്‍.എന്‍ കൃഷ്ണദാസ്

Kerala
  •  a month ago
No Image

അലിഗഡ് മുസ്‌ലിം സര്‍വ്വകലാശാലക്ക് ന്യൂനപക്ഷ പദവിക്ക് അര്‍ഹത, പദവി തുടരും; സുപ്രിം കോടതിയുടെ നിര്‍ണായക വിധി

National
  •  a month ago
No Image

'കുറഞ്ഞ നിരക്കില്‍ ഫോണ്‍ റീച്ചാര്‍ജ് ചെയ്യാം', ലിങ്കില്‍ ക്ലിക്ക് ചെയ്യരുത്; മുന്നറിയിപ്പുമായി കേരള പൊലിസ്

Kerala
  •  a month ago
No Image

തിരുവനന്തപുരം മാനവീയം വീഥിയില്‍ യുവാവിന് നെഞ്ചില്‍ കുത്തേറ്റു

Kerala
  •  a month ago
No Image

എ.ഡി.എമ്മിന്റെ മരണം: പി.പി ദിവ്യക്ക് ജാമ്യം

Kerala
  •  a month ago
No Image

കാണാതായ ഡെപ്യൂട്ടി തഹസില്‍ദാര്‍ കര്‍ണാടകയില്‍?; ഭാര്യയുമായി ഫോണില്‍ സംസാരിച്ചു, പോയത് മാനസിക പ്രയാസം കൊണ്ടെന്ന് മറുപടി

Kerala
  •  a month ago
No Image

ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്ന് ഗൂഗ്ള്‍; മല്ലു ഹിന്ദു ഓഫീസേഴ്‌സ് വാട്‌സ്ആപ് ഗ്രൂപ്പ് വിവാദത്തില്‍ ഗോപാലകൃഷ്ണന്റെ കുരുക്ക് മുറുകുന്നു  

Kerala
  •  a month ago
No Image

പൊലിസുകാരുടെ മാനസികസമ്മര്‍ദം കുറയ്ക്കാനുള്ള ക്ലാസിലെത്താന്‍ വൈകിയ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മെമ്മോ

Kerala
  •  a month ago