മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ വ്യാഴാഴ്ച തിരുവനന്തപുരത്ത്
തിരുവനന്തപുരം: ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം വ്യാഴാഴ്ച തിരുവനന്തപുരത്ത് നടക്കും. രാവിലെ 10ന് തമ്പാനൂരിലെ ഹോട്ടല്‍ അപ്പോളോ ഡിമോറയില്‍ ദേശീയ കൗണ്‍സില്‍ മീറ്റും വൈകിട്ട് നാലിന് ഗാന്ധിപാര്‍ക്കില്‍ പൊതുസമ്മേളനവും നടക്കുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി അറിയിച്ചു. ന്യൂനപക്ഷങ്ങള്‍ക്കും ദലിതര്‍ക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍ക്കെതിരേ ശക്തമായി പ്രതിഷേധിക്കാന്‍ ദേശീയതലത്തില്‍ സമാന ചിന്താഗതിക്കാരുടെ കൂട്ടായ്മയ്ക്കു രൂപം നല്‍കുന്ന കാര്യവും ചര്‍ച്ച ചെയ്യുമെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഇതാദ്യമായാണ് തലസ്ഥാനത്ത് മുസ്‌ലിം ലീഗ് ദേശീയ കൗണ്‍സില്‍ യോഗം നടക്കുന്നത്. തിരുവനന്തപുരം ഗാന്ധിപാര്‍ക്കിലെ ശിഹാബ് തങ്ങള്‍ നഗറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ പ്രൊഫ. ഖാദര്‍ മൊയ്തീന്‍, സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍, ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി അബ്ദുല്‍ വഹാബ് എം.പി, സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, എം.പി അബ്ദുസമദ് സമദാനി, ഡോ.എം.കെ മുനീര്‍, വി.കെ ഇബ്രാഹിംകുഞ്ഞ്, പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ തുടങ്ങിയവര്‍ പ്രസംഗിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."