HOME
DETAILS

ജി.എസ്.ടി: ഹോട്ടലുടമകള്‍ മാര്‍ച്ച് നടത്തി

  
backup
April 10 2018 | 01:04 AM

%e0%b4%9c%e0%b4%bf-%e0%b4%8e%e0%b4%b8%e0%b5%8d-%e0%b4%9f%e0%b4%bf-%e0%b4%b9%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%b2%e0%b5%81%e0%b4%9f%e0%b4%ae%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%ae

 

സ്വന്തം ലേഖകന്‍


തിരുവനന്തപുരം: ജില്ലയിലെ ഹോട്ടല്‍, റെസ്റ്റോറന്റ് ഉടമകള്‍ 24 മണിക്കൂര്‍ കടകള്‍ അടച്ചിട്ട് ജി.എസ്.ടി ഭവന്‍ മാര്‍ച്ച് നടത്തി. ഹോട്ടല്‍ ഭക്ഷണത്തെ ജി.എസ്.ടിയില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടായിരുന്നു കേരളാ ഹോട്ടല്‍ ആന്‍ഡ് റെസ്റ്റോറന്റ് അസോസിയേഷന്റെ നേതൃത്വത്തില്‍ കടയടപ്പും മാര്‍ച്ചും നടത്തിയത്.
ചെറുകിട വ്യാപാരമേഖലയിലെ സംഘടനകളുടെ ആശങ്കകള്‍ക്ക് പരിഹാരം കാണാതെ നിയമം ഏകപക്ഷീയമായി നടപ്പാക്കിയതിനെതിരെയാണ് കടകള്‍ അടച്ച് പ്രതിഷേധിച്ചത്. ഇതിന്റെ ഭാഗമായി നടത്തിയ മാര്‍ച്ച് പാളയം രക്തസാക്ഷിമണ്ഡപത്തില്‍ നിന്നും ആരംഭിച്ചു. ഹോട്ടല്‍ ഉടമകളും തൊഴിലാളികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര്‍ മാര്‍ച്ചില്‍ അണിനിരന്നു. പാളയത്ത് നിന്നും ആരംഭിച്ച മാര്‍ച്ച് പ്രസ്‌ക്ലബിന് സമീപത്തെ ജി.എസ്.ടി ഭവന് മുന്നില്‍ പൊലിസ് തടഞ്ഞു. തുടര്‍ന്നു നടന്ന ധര്‍ണ എ. സമ്പത്ത് എം.പി ഉദ്ഘാടനം ചെയ്തു. ജി.എസ.്ടി നടപ്പിലാക്കിയപ്പോള്‍ എസി ഹോട്ടലുകള്‍ക്ക് 18 ശതമാനവും നോണ്‍ എസി ഹോട്ടലുകള്‍ക്ക് 12 ശതമാനവുമായി നികുതി ഉയര്‍ന്നു. ഇതിനെതിരെ നടന്ന സമരങ്ങളെ തുടര്‍ന്നു അഞ്ചു ശതമാനമായി ജി.എസ്.ടി കുറച്ചു. എന്നാല്‍ ഇവിടെയും ചെറുകിട ഹോട്ടലുകളെ തഴഞ്ഞു. അഞ്ചു ശതമാനം നികുതി കയ്യില്‍ നിന്നും അടയക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ഹോട്ടല്‍ അടച്ചു പൂട്ടുകയോ വിലവര്‍ധിപ്പിക്കുകയോ ചെയ്യേണ്ട സാഹചര്യമാണ് നിലനില്‍ക്കുന്നത്. വന്‍കിട ഹോട്ടലുകളെ സഹായിക്കുന്ന നിലപാടാണ് ജി.എസ്.ടി കൗണ്‍സിലും കേന്ദ്രസര്‍ക്കാര്‍ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പാളയത്ത് വി.എസ് ശിവകുമാര്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ജി.എസ്.ടി വന്നതിന് ശേഷം അതിന്റെ ദുരിതഫലങ്ങള്‍ ഏറ്റവും കൂടുതല്‍ അനുഭവിക്കേണ്ടി വന്നത് ഹോട്ടല്‍ മേഖലയാണെന്നു ശിവകുമാര്‍ പറഞ്ഞു. കോമ്പോസിഷന്‍ സ്‌കീമില്‍ ഉള്‍പ്പെടുത്തിയിട്ടുള്ള ചെറുകിട ഹോട്ടലുകളില്‍ അഞ്ചു ശതമാനം നികുതിയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. ഇത് ഹോട്ടലുടമ തന്നെ അടയ്ക്കണമെന്നാണ് സര്‍ക്കാര്‍ ആവശ്യപ്പെടുന്നത്. ഈ അധികബാധ്യത മൂലം ഹോട്ടലുകള്‍ അടച്ചുപൂട്ടേണ്ട സാഹചര്യമാണ് ഉള്ളതെന്നു ശിവകുമാര്‍ പറഞ്ഞു.
അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജി, ജനറല്‍ സെക്രട്ടറി ജി. ജയപാല്‍, ജില്ലാ പ്രസിഡന്റ് ബി. ജയധരന്‍നായര്‍, സെക്രട്ടറി ബി. വിജയകുമാര്‍, രക്ഷാധികാരി ജി. സുധീഷ്‌കുമാര്‍, ജനറല്‍ കണ്‍വീനര്‍ എ.എം നിസാം, വെണ്‍പാലവട്ടം ചന്ദ്രമോഹന്‍ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  an hour ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  2 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  2 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  2 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  3 hours ago
No Image

ഒറ്റപ്പെട്ട ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത

Kerala
  •  3 hours ago
No Image

പനയംപാടം സന്ദര്‍ശിക്കാന്‍ ഗതാഗത മന്ത്രി; അപകടമേഖലയില്‍ ഇന്ന് സംയുക്ത സുരക്ഷാ പരിശോധന

Kerala
  •  4 hours ago
No Image

ജാമ്യം ലഭിച്ചിട്ടും രാത്രി മുഴുവന്‍ ജയിലില്‍; ഒടുവില്‍ അല്ലു അര്‍ജുന്‍ ജയില്‍മോചിതനായി

National
  •  4 hours ago
No Image

മദ്യപന്മാർ ജാഗ്രതൈ ! 295 ബ്രീത്ത് അനലൈസറുകൾ വാങ്ങാൻ ആഭ്യന്തരവകുപ്പ്

Kerala
  •  4 hours ago
No Image

ആറുമാസമായിട്ടും  പുതിയ കൊടിയുമില്ല, പാർട്ടിയുമില്ല ; കേരള ജെ.ഡി.എസിൽ ഭിന്നത രൂക്ഷം

Kerala
  •  5 hours ago