HOME
DETAILS
MAL
ഗ്രന്ഥശാല പ്രവര്‍ത്തകര്‍ വായ് മൂടികെട്ടി പ്രതിഷേധിച്ചു
backup
April 10 2018 | 01:04 AM
ചവറ: വായ് മൂടി കെട്ടി ഗ്രന്ഥശാല പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധം ശ്രദ്ധേയമായി.
സ്ത്രീ സുരക്ഷ ഉറപ്പുവരുത്തുക, സ്ത്രീകളു പയോഗിക്കുന്ന സാനിട്ടറി സാധനങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ ജി.എസ്.ടി പിന്‍വലിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കേളി കൃഷ്ണന്‍കുട്ടിപ്പിള്ള ഗ്രന്ഥശാലയുടെ വനിതാ വിഭാഗമായ ഝാന്‍സി റാണി വനിതാവേദിയുടെ ആഭിമുഖ്യത്തിലാണ് വായ് മൂടിക്കെട്ടി പ്രതിഷേധ ധര്‍ണ നടത്തിയത്.
പരിപാടി മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ദയന്‍ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് ആനന്ദവല്ലിപ്പിള്ള അധ്യക്ഷയായി. ബിന്ദു ബാബു സ്വാഗതം, അശ്വതി ലീനാരാജു, ഗ്രന്ഥശാല സെക്രട്ടറി ആര്. സന്തോഷ്, ജി. ഷണ്മുഖന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."