ഹര്‍ത്താലിനോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കണമെന്ന് യു.ഡി.എഫ്; പറ്റില്ലെന്ന് സി.പി.എമ്മും ബി.ജെ.പിയും
മാറഞ്ചേരി: ദലിത് സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താലിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു പഞ്ചായത്ത് ബോര്‍ഡ് യോഗം മാറ്റാത്തതില്‍ തര്‍ക്കം. തുടര്‍ന്നു പൊലിസ് കാവലിലാണ് യോഗം നടന്നത്.
ഹര്‍ത്താലിനോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് മാറഞ്ചേരി ഗ്രാമപഞ്ചായത്തില്‍ നടക്കാനിക്കുന്ന ബോര്‍ഡ് യോഗം മാറ്റിവയ്ക്കണമെന്നു യു.ഡി.എഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ ആവശ്യം അംഗീകരിക്കാന്‍ ഭരണപക്ഷവും ബി.ജെ.പി അംഗങ്ങളും തയാറായില്ല.
തുടര്‍ന്നാണ് പൊലിസ് സംരക്ഷണം ആവശ്യപ്പെട്ടത്. യോഗം മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ടു പ്രകടനമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായി സംസാരിക്കുന്നതിടെ ബി.ജെപി അംഗങ്ങള്‍ ദലിത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റിനെ ജാതീയമായി അധിക്ഷേപിച്ചതായും ആരോപണമുണ്ട്.
യൂത്ത് കോണ്‍ഗ്രസ് പ്രകടനത്തിനു ഷിജില്‍ മുക്കാല, മുനീര്‍ മാറഞ്ചേരി, പ്രേമം വടമുക്ക്, ജിത്തു കാഞ്ഞിരമുക്ക്, ബജിത്, ശ്യാം തുടങ്ങിയവര്‍ നേതൃത്വം നല്‍കി. എന്നാല്‍, കോണ്‍ഗ്രസ് നേതാക്കളുടെ ആവശ്യപ്രകാരം ബോര്‍ഡ് യോഗം പ്രധാനപ്പെട്ട അജന്‍ഡകള്‍ മാത്രം ചര്‍ച്ച ചെയ്ത് ഉച്ചയ്ക്കു പന്ത്രണ്ടോടെ പിരിച്ചുവിട്ടതായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."