ജനമോചന യാത്ര ഇന്ന് ജില്ലയില്‍
കോഴിക്കോട്: കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍ നയിക്കുന്ന ജനമോചന യാത്ര ഇന്ന് ജില്ലയില്‍ പര്യടനം നടത്തും. വൈകിട്ട് മൂന്നിന് തൊട്ടില്‍പാലത്ത് ജനമോചനയാത്രയെ സ്വീകരിക്കും. തുടര്‍ന്ന് കുറ്റ്യാടിയില്‍ നടക്കുന്ന പൊതുസമ്മേളനം മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പി ഉദ്ഘാടനം ചെയ്യും.
വൈകിട്ട് അഞ്ചിന് കോഴിക്കോട് നഗരത്തില്‍ നടക്കുന്ന സ്വീകരണം അഖിലേന്ത്യാ കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ഉദ്ഘാടനം ചെയ്യും. അരയിടത്ത്പാലം ജങ്ഷനില്‍ ശുഹൈബ് നഗറില്‍ നടക്കുന്ന പൊതുസമ്മേളനത്തില്‍ പി.കെ കുഞ്ഞാലിക്കുട്ടി എം.പി മുഖ്യാതിഥിയാകും. എം.കെ രാഘവന്‍ എം.പി, എം.ഐ ഷാനവാസ് എം.പി, ഡോ. എം.കെ മൂനീര്‍ എം.എല്‍.എ, ബെന്നി ബെഹനാന്‍, ഷാനിമോള്‍ ഉസ്മാന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, ജോണ്‍സണ്‍ അബ്രഹാം, ലാലി വിന്‍സന്റ്, തമ്പാനൂര്‍ രവി, മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലതിക സുഭാഷ്, യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് ഡീന്‍ കുര്യാക്കോസ്, കെ.എസ്.യു പ്രസിഡന്റ് കെ.എം അഭിജിത്ത് തുടങ്ങി പ്രമുഖര്‍ പങ്കെടുക്കും.
ചടങ്ങില്‍ ജില്ലയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്വരൂപിച്ച ശുഹൈബ് രക്തസാക്ഷി കുടുംബസഹായ ഫണ്ട് കൈമാറും. മലബാര്‍ ക്രിസ്ത്യന്‍ കോളജ് പരിസരത്തുനിന്ന് ബൈക്ക് റാലി ആരംഭിക്കും. മാവൂര്‍ റോഡ് പുതിയ ബസ് സ്റ്റാന്‍ഡ് ജങ്ഷനില്‍ നിന്ന് ജാഥയെ സ്വീകരിച്ച് സമ്മേളന നഗരിയിലേക്ക് ആനയിക്കും.
പ്രവര്‍ത്തകരുമായി വരുന്ന വാഹനങ്ങള്‍ മാവൂര്‍ റോഡ് പുതിയബസ്റ്റാന്റ് ജംഗ്ഷനില്‍ പ്രവര്‍ത്തകരെ ഇറക്കി നോര്‍ത്ത് ബീച്ചില്‍ പാര്‍ക്ക് ചെയ്യണമെന്ന് ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."