HOME
DETAILS
MAL
പൊതുകുളം വൃത്തിയാക്കി യുവാക്കള്‍ മാതൃകയായി
backup
April 10 2018 | 05:04 AM
എരുമപ്പെട്ടി: ഹര്‍ത്താല്‍ ദിനത്തില്‍ പൊതുകുളം വൃത്തിയാക്കി യുവാക്കള്‍ മാതൃകയായി. കടങ്ങോട് ഗ്രാമപഞ്ചായത്ത് പാഴിയോട്ടുമുറി പാറക്കുളമാണ് വൃത്തിയാക്കിയത്. പാഴിയോട്ടുമുറി, കരിയന്നൂര്‍, വെള്ളറക്കാട് പ്രദേശങ്ങളിലെ ജനങ്ങള്‍ കുളിക്കുന്നതിനും കൃഷിയാവശ്യത്തിനും ഈ കുളത്തെയാണ് ആശ്രയിക്കുന്നത്. വെള്ളം നിറഞ്ഞ് കിടക്കുന്ന കുളത്തിലെ പായലും ചണ്ടിയും പൂര്‍ണമായും നീക്കം ചെയ്തു.വാര്‍ഡ് മെമ്പറും ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായ രമണി രാജന്‍, ടി.എ.വേണു, ടി.ആര്‍.ബിനീഷ്, ടി.എ.പ്രവീണ്‍, ടി.കെ.രാജേഷ്, ടി.എ.ഹരിദാസന്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."