HOME
DETAILS

തൊഴിലുറപ്പ് നടത്തിപ്പില്‍ നെടുങ്കണ്ടം ബ്ലോക്ക് ഒന്നാമത്

  
backup
April 10 2018 | 06:04 AM

%e0%b4%a4%e0%b5%8a%e0%b4%b4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%b1%e0%b4%aa%e0%b5%8d%e0%b4%aa%e0%b5%8d-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%b2

 

തൊടുപുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടത്തിപ്പില്‍ ജില്ലയില്‍ ഒന്നാം സ്ഥാനം സ്വന്തമാക്കി നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് വിഭാവനം ചെയ്ത ലേബര്‍ ബജറ്റിലൂടെയാണ് സംസ്ഥാനത്ത് തന്നെ ശ്രദ്ധേയമായ നേട്ടം ബ്ലോക്ക് പഞ്ചായത്ത് സ്വന്തമാക്കിയത്. ബ്ലോക്കിന് കീഴിലുള്ള ഏഴ് ഗ്രാമപഞ്ചായത്തുകളിലായി 956701 തൊഴില്‍ദിനങ്ങളിലൂടെ 32 കോടി 11 ലക്ഷം രൂപ ചെലവഴിച്ചാണ് ഈ സുവര്‍ണ്ണ നേട്ടം ബ്ലോക്ക് കരസ്ഥമാക്കിയത്. 2017-18 സാമ്പത്തികവര്‍ഷം 793573 തൊഴില്‍ ദിനമായിരുന്നു ലേബര്‍ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നതെങ്കിലും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ 121 ശതമാനം നേട്ടം കൈവരിക്കാന്‍ നെടുങ്കണ്ടം ബ്ലോക്കിന് കഴിഞ്ഞു.കരുണാപുരം ഗ്രാമപഞ്ചായത്തിനാണ് പദ്ധതി നിര്‍വഹണത്തില്‍ ബ്ലോക്കടിസ്ഥാനത്തില്‍ ഒന്നാം സ്ഥാനം. ഇതിനായി എട്ട് കോടി 17 ലക്ഷം രൂപയാണ് പഞ്ചായത്ത് പഞ്ചായത്ത് ചെലവഴിച്ചത്.
പഞ്ചായത്തിലെ 1526 കുടുംബങ്ങള്‍ 100 തൊഴില്‍ ദിനങ്ങളും 93 കുടുംബങ്ങള്‍ 150 തൊഴില്‍ ദിനങ്ങളും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ പൂര്‍ത്തിയാക്കി. ജില്ലയില്‍തന്നെ ആദ്യം കയര്‍ ഭൂവസ്ത്രമുപയോഗിച്ച് പ്രവര്‍ത്തി ചെയ്യുവാനും അതുവഴി 1,00,000 രൂപാ അവാര്‍ഡ് വാങ്ങുന്നതിനും ബ്ലോക്കിലെ കരുണാപുരം ഗ്രാമപഞ്ചായത്തിന് സാധിച്ചു. കൂടാതെ ജില്ലയില്‍ തന്നെ ഏറ്റവും കൂടുതല്‍ കിണറുകള്‍ റീചാര്‍ജ് ചെയ്യുന്നതിനും അനേകം ജലസംരക്ഷണ പ്രവ്യത്തികള്‍ ഏറ്റെടുക്കുന്നതിനും ബ്ലോക്ക് പഞ്ചായത്തിന് സാധിച്ചു.അംഗന്‍വാടി കെട്ടിടങ്ങള്‍, ഐ.എച്ച്.എച്ച്. എല്‍, കിണറുകള്‍, കുളങ്ങള്‍, ചെക്ക്ഡാമുകള്‍, കമ്പോസ്റ്റ്പിറ്റുകള്‍, ഭവനനിര്‍മ്മാണം, ഭൂവികസന പ്രവ്യത്തികള്‍ തുടങ്ങിയ പ്രവ്യത്തികളില്‍ പ്രത്യേകനേട്ടം കൈവരിച്ചു. ഗ്രാമ-ബ്ലോക്ക് പഞ്ചായത്തുകളുടെ കൂട്ടായ്മയാണ് ഈ നേട്ടം കൈവരിക്കുന്നതിന് സാധ്യമാക്കിയത്.2016-2017 സാമ്പത്തികവര്‍ഷം സംസ്ഥാനത്തുതന്നെ 43.5കോടി തുക ചിലവഴിച്ച് മൂന്നാം സ്ഥാനത്തെത്തിയ നെടുംകണ്ടം ബ്ലോക്ക് പഞ്ചായത്തിന് സാധന-സാമഗ്രികളുടെ നിരക്കിലുണ്ടായ കുറവുമൂലം 2017-2018 സാമ്പത്തിക വര്‍ഷം 12 കോടിയോളം തുകയുടെ മെറ്റീരിയല്‍ പ്രവ്യത്തികളാണ് നടക്കാതെ പോയത്. മെറ്റീരിയല്‍ പ്രവ്യത്തികള്‍കൂടി സുഗമമായി നടപ്പിലാക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ സംസ്ഥാനത്തുതന്നെ ഒന്നാം സ്ഥാനത്തെത്താന്‍ ബ്ലോക്ക് പഞ്ചായത്തിന് സാധിക്കുമായിരുന്നു.
പുതിയ സാമ്പത്തിക വര്‍ഷത്തിലെ തൊഴിലുറപ്പ് പദ്ധതികള്‍ക്ക് ഇതിനോടകം തന്നെ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് തുടക്കം കുറിച്ചു എന്നതും ശ്രദ്ധേയമാണ്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമന്ദിരം ശശികുമാര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍മാര്‍, ബ്ലോക്ക് പ്രോഗ്രാം കോ ഓഡിനേറ്റര്‍ ആലീസ് പി.വി എന്നിവരാണ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മാസപ്പടി വിവാദത്തില്‍ നിര്‍ണായക നടപടി; വീണ വിജയന്റെ മൊഴിയെടുത്ത് എസ്.എഫ്.ഐ.ഒ

Kerala
  •  2 months ago
No Image

ദേശീയപാത നിര്‍മാണത്തിനെടുത്ത കുഴിയില്‍ വീണു; ബൈക്ക് യാത്രികന് ദാരുണാന്ത്യം

Kerala
  •  2 months ago
No Image

'ആരെങ്കിലും മോശമായി ശരീരത്തില്‍ തൊട്ടാല്‍ കൈ വെട്ടണം' വിജയ ദശമി ദിനത്തില്‍ പെണ്‍കുട്ടികള്‍ക്ക് വാള്‍ വിതരണം ചെയ്ത്  ബി.ജെ.പി എം.എല്‍.എ

National
  •  2 months ago
No Image

മദ്രസകള്‍ അടച്ചു പൂട്ടണമെന്ന നിര്‍ദ്ദേശത്തിനെതിരെ പ്രതിഷേധം ശക്തം; രൂക്ഷ വിമര്‍ശനവുമായി അഖിലേഷും യു.പി കോണ്‍ഗ്രസും

National
  •  2 months ago
No Image

മാധ്യമങ്ങളും പൊലിസും വേട്ടയാടുന്നു; ഡി.ജി.പിക്ക് പരാതി നല്‍കി സിദ്ദിഖ്

Kerala
  •  2 months ago
No Image

മഴ ഇന്നും തുടരും; ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Kerala
  •  2 months ago
No Image

ബാബാ സിദ്ധീഖി വധം: പ്രതികള്‍ ബിഷ്‌ണോയി സംഘാംഗങ്ങളെന്ന് സൂചന

National
  •  2 months ago
No Image

ഇന്ത്യയിലെ ജാതി സെന്‍സസ് നടത്തുന്ന മൂന്നാമത്തെ സംസ്ഥാനമാകാന്‍ തെലങ്കാന

Kerala
  •  2 months ago
No Image

ചെര്‍പ്പുളശ്ശേരി സഹകരണ ബാങ്ക് തട്ടിപ്പ്:   സി.പി.എം ബ്രാഞ്ച് സെക്രട്ടറിയുടെ പേരില്‍ വായ്പ എടുത്തത് വ്യാജ രേഖകള്‍ ഉപയോഗിച്ച്

Kerala
  •  2 months ago
No Image

ഇന്ന് വിദ്യാരംഭം:  അറിവിന്റെ ലോകത്തേക്ക് പിച്ചവച്ച് കുരുന്നുകള്‍

Kerala
  •  2 months ago