അഖിലേഷ് യാദവിനെ വിമര്‍ശിച്ച് ഹേമ; തന്റെ വീഴ്ചയില്‍ മിണ്ടാട്ടമില്ല
മഥുര: തന്റെ മണ്ഡലമായ മഥുരയില്‍ സംഘര്‍ഷം നടക്കുമ്പോള്‍ സിനിമാ ലൊക്കേഷനില്‍നിന്നു ഫോട്ടോകള്‍ ട്വിറ്റില്‍ പോസ്റ്റ് ചെയ്ത് വിവാദത്തിലായ നടിയും എംപിയുമായ ഹേമമാലിനി വിശദീകരണവുമായി രംഗത്ത്.
സംഭവം നടന്ന് ഇരുപത്തിനാലു മണിക്കൂറിനുള്ളില്‍ താന്‍ അവിടെ എത്തിയെന്നും എന്നാല്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് എവിടെയായിരുന്നുവെന്നും അവര്‍ ചോദിച്ചു.
ഭൂമികൈയേറ്റക്കാര്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ശക്തമായ നടപടിയെടുത്തിരുന്നെങ്കില്‍ സംഘര്‍ഷം ഒഴിവാക്കാമായിരുന്നു. ഹൈക്കോടതി ഉത്തരവിട്ടതിനുശേഷമാണ് സര്‍ക്കാര്‍ നടപടിക്കു തുനിഞ്ഞത്. സര്‍ക്കാറിന്റെ ഭാഗത്തുനിന്നും ഇന്റലിജന്‍സിന്റെ ഭാഗത്തുനിന്നും ഉള്ള പരാജയത്തില്‍ വന്‍ നഷ്ടമാണ് ഉണ്ടായിരിക്കുന്നതെന്നും അവര്‍ പറഞ്ഞു. മൂവായിരത്തോളം ആളുകള്‍ ആയുധങ്ങളുമായി ഒന്നിച്ചുകൂടുമെന്നത് സര്‍ക്കാറിന് മുന്‍പേ അറിയാമായിരുന്നിട്ടും നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലെന്നും അവര്‍ കുറ്റപ്പെടുത്തി.
സ്വന്തം നിയോജക മണ്ഡലത്തില്‍ ഉണ്ടായ കലാപ വാര്‍ത്തകള്‍ അറിയാതെ സിനിമാ സെറ്റില്‍നിന്നു ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെ വിമര്‍ശിച്ച് സാമൂഹിക മാധ്യമങ്ങള്‍ രംഗത്തെത്തിയിരുന്നു.
എന്നാല്‍ പിന്നീട് ചിത്രങ്ങള്‍ ഒഴിവാക്കുകയും തന്റെസ്ഥലത്തുനിന്നു ദുഖകരമായ വാര്‍ത്തയാണ് വരുന്നതെന്നും ഹേമമാലിനി ട്വീറ്റ് ചെയ്തു . കൃത്യനിര്‍വഹണത്തിനിടെ പൊലീസുകാര്‍ കൊല്ലപ്പെട്ടതില്‍ അവര്‍ ഖേദം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."