ട്രംപുമായുള്ള കൂടിക്കാഴ്ച കിം ജോങ് ഉന്‍ പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്തു
പ്യോങ്യാങ്: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള കൂടിക്കാഴ്ച പാര്‍ട്ടി യോഗത്തില്‍ ചര്‍ച്ച ചെയ്ത് ഉത്തര കൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. ഇതാദ്യമായാണ് യു.എസ്-ഉ.കൊറിയ കൂടിക്കാഴ്ചയെ കുറിച്ച് അദ്ദേഹം പ്രതികരിക്കുന്നത്.
പാര്‍ട്ടി ഭാരവാഹികളുമായി നടത്തിയ ചര്‍ച്ചയിലാണ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് കിം സംസാരിച്ചത്. ഉ.കൊറിയ-യു.എസ് സംഭാഷണത്തിന്റെ സാധ്യതകളെ കുറിച്ചാണ് അദ്ദേഹം വിശദീകരിച്ചത്. ഇരുകൊറിയകളും തമ്മില്‍ നടക്കുന്ന അനുരഞ്ജനശ്രമങ്ങളുടെ പുരോഗതിയെ കുറിച്ചും യോഗത്തില്‍ അദ്ദേഹം വിലയിരുത്തി. കൊറിയന്‍ ഭൂഖണ്ഡത്തില്‍ നിലവിലെ സ്ഥിതിഗതികളിലുള്ള മാറ്റങ്ങളെ കുറിച്ച് കിം യോഗത്തില്‍ പ്രത്യേക റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
അതേസമയം, കൂടിക്കാഴ്ചയെ കുറിച്ച് ട്രംപ് ശുഭാപ്തി വിശ്വാസം രേഖപ്പെടുത്തി. എന്നാല്‍ തിയതിയുടെ കാര്യത്തില്‍ അദ്ദേഹം വ്യക്തത നല്‍കിയിട്ടില്ല. നേരത്തെ കൂടിക്കാഴ്ചയ്ക്ക് ട്രംപ് പച്ചക്കൊടി കാണിച്ചിരുന്നു. അടുത്ത മെയില്‍ തന്നെ ട്രംപ്-കിം കൂടിക്കാഴ്ച നടക്കുമെന്നായിരുന്നു മാധ്യമപ്രചാരണം. എന്നാല്‍, ജൂണ്‍ വരെ കൂടിക്കാഴ്ച നീളാന്‍ സാധ്യതയുണ്ടെന്ന് ഇന്നലെ ട്രംപ് അറിയിച്ചു.
ഈ മാസം 27ന് ഇരുകൊറിയാ നേതാക്കളായ കിം ജോങ് ഉന്നും മൂണ്‍ ജെ. ഇന്നും പങ്കെടുക്കുന്ന ഉച്ചകോടി നടക്കുന്നുണ്ട്. ഇരുരാജ്യങ്ങളുടെയും അതിര്‍ത്തിയിലുള്ള പ്രത്യേക മേഖലയിലാണു പരിപാടി നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."