ദിണ്ടിഗല്‍ അപകടം: മരണം അഞ്ചായി പരുക്കേറ്റ ഒരു കുട്ടികൂടി മരിച്ചു
ഫറോക്ക്: ദിണ്ടിഗലിലെ കുമളി-തേനി ദേശീയ പാതയിലുണ്ടായ അപകടത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കുട്ടിയും മരിച്ചു. കഴിഞ്ഞ ദിവസം മരിച്ച അഴിഞ്ഞിലം കളത്തില്‍തൊടി ലാമിയാസില് അബ്ദുല്‍ റഷീദിന്റെ മകന് ഫായിസ് റഷീദ് (13) ആണ് ഇന്നലെ രാത്രിയോടെ മരിച്ചത്. ഇതോടെ അപകടത്തില്‍പ്പെട്ട കുടുംബത്തിലെ അഞ്ചു പേരും മരിച്ചു.
മധുര മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ഇന്ന് രാത്രിയോടെ നാട്ടിലെത്തിക്കും. കഴിഞ്ഞ ദിവസം രാവിലെ തേനി വത്തല്ഗുണ്ടിനു സമീപത്തുണ്ടായ അപകടത്തില്‍ റഷീദ് ഭാര്യ റസീന, മക്കളായ ലാമിയ തസ്നീം, ബാസില്‍ റഷീദ് എന്നിവര്‍ മരണമടഞ്ഞിരുന്നു. ഇവര്‍ സഞ്ചരിച്ച കാറില്‍ തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസിടിച്ചാണ് അപകടം. കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന റഷീദിന്റെ സുഹൃത്തിന്റെ മകന് ആദിന് മധുര മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അഴിഞ്ഞിലം ജുമാമസ്ജിദിലാണ് ഫായിസ് റഷീദിന്റെ ഖബറടക്കം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."