ചവളക്കാരന്‍ സമുദായത്തെ പട്ടികജാതിയില്‍ ഉള്‍പ്പെടുത്തുന്നത് പരിഗണിക്കും: മന്ത്രി
കോതമംഗലം: പാര്‍ലമെന്റില്‍ 1969ല്‍ അവതരിപ്പിച്ച പട്ടികജാതി, പട്ടികവര്‍ഗ ഭേദഗതി ബില്ലില്‍ ഉള്‍പ്പെട്ടവരും ഇതുവരെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പെടുത്താതെ പോയവരുമായ ചവളക്കാരന്‍, കുഡുംബി അടക്കമുള്ള സമുദായങ്ങളെ പട്ടികജാതി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന കാര്യം സര്‍ക്കാര്‍ ശക്തമായി പരിഗണിക്കാമെന്നു മന്ത്രി ഡോ. ടി. തോമസ് ഐസക് പ്രഖ്യാപിച്ചു.
ശ്രീരാമ വിലാസം ചവളര്‍ സൊസൈറ്റി സംസ്ഥാന കമ്മിറ്റി ഒരുക്കിയ പഴനി നെല്ലിക്കുഴി തീര്‍ഥാടനത്തിന്റെ ഭാഗമായി അഴിമതിക്കെതിരെ പോരാട്ടം നടത്തുന്നവര്‍ക്കായി ഏര്‍പെടുത്തിയ കെ.എം കുട്ടന്‍ പുരസ്‌കാരം സ്വീകരിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സംസ്ഥാന പ്രസിഡന്റ് പ്രൊഫ. പി.വി പീതാംബരന്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. അശോകന്‍ എന്നിവര്‍ പുരസ്‌കാര സമര്‍പ്പണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് പ്രഭാകരന്‍ മാച്ചാമ്പിള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന മീഡിയ കണ്‍വീനര്‍ ലാലുമോന്‍ ചാലക്കുടി പുരസ്‌കാര ജേതാവിനെ പരിചയപ്പെടുത്തി.
ആന്റണി ജോണ്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. എം.കെ രാജീവ്, എന്‍.കെ അശോകന്‍ ബാബു കോട്ടമറ്റം, ബൈജു കെ. മാധവന്‍, സി.ഇ ശശി, വി.എന്‍ ജിബീഷ്‌കുമാര്‍, കെ.വി ജയരാജ്, സഎം.വി ഗോപി, ഷീല കൃഷ്ണന്‍, കാര്‍ത്യായനി നാരായണന്‍, ടി.കെ ഷൈലജ, ഇ.കെ സതീഷ്‌കുമാര്‍, കെ.എന്‍ ബോസ്, പി.കെ അനില്‍, സി.ആര്‍ വിജയന്‍, കെ.ജി കുട്ടപ്പന്‍, രജനി തമ്പി, കെ.എം പരീത് എന്നിവര്‍ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."