പഴയകാല ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടി വന്നാല്‍ അതില്‍ സര്‍ക്കാര്‍ കുറ്റക്കാരല്ല: പിണറായി വിജയന്
കണ്ണൂര്‍: വികസനത്തിന് തുരങ്കം വയ്ക്കുന്നവര്‍ക്കെതിരേ ശക്തമായ നിയമനടപടി സ്വീകരിക്കും. അത് പ്രതികാരമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി. കണ്ണൂരില്‍ എല്‍.ഡി.എഫിന്റെ നേതൃത്വത്തില്‍ നല്കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ ഒരിക്കലും പ്രതികാരമൂര്‍ത്തിയാകാന്‍ ആഗ്രഹിക്കുന്നില്ലെന്നും പഴയകാല ചെയ്തികളുടെ ഫലം അനുഭവിക്കേണ്ടി വന്നാല്‍ അതില്‍ എല്‍.ഡി.എഫ് കുറ്റക്കാരല്ലെന്നും അദ്ദേഹം പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ സംസ്ഥാനത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കും. എടുത്ത നിലപാടില്‍ മാറ്റമില്ലെന്നും പറഞ്ഞ മുഖ്യമന്ത്രി ഡാം സുരക്ഷിതമാണെന്ന അഭിപ്രായം സര്‍ക്കാരിനില്ലെന്നും കൂട്ടിച്ചേര്‍ത്തു. അണക്കെട്ട് അന്താരാഷ്ട്ര സമിതിയെ കൊണ്ട് പരിശോധിപ്പിക്കാനാണ് തീരുമാനം. ഇക്കാര്യത്തില്‍ മുല്ലപ്പെരിയാര്‍ സംരക്ഷണ സമിതി പൂര്‍ണ പിന്തുണ സര്‍ക്കാരിന് പ്രഖ്യാപിച്ചിട്ടുണ്ടെന്നും പിണറായി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."